കോഴിക്കോട്: അന്തരിച്ച ചലച്ചിത്ര നടന്‍ മാമുക്കോയയുടെ വീട് സന്ദര്‍ശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും ബന്ധുക്കളുമായും മന്ത്രി സംസാരിക്കുകയും അവരുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്തു. ‘അന്തരിച്ച നടന്‍ മാമുക്കോയയുടെ കോഴിക്കോട് വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. ബേപ്പൂര്‍ അരക്കിണറിലെ ‘അല്‍ സുമാസ്’ദുഃഖസാന്ദ്രമാണ്. മലയാളത്തിന്റെ മതേതരമുഖമായ മാമുക്കോയയുടെ നിര്യാണം തീരാനഷ്ടമാണ്’, വി ശിവന്‍കുട്ടി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മാമൂക്കോയയുടെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തിയതായി എ.എ റഹിം എം.പി അറിയിച്ചു. കുടുംബസമേതമാണ് സന്ദര്‍ശിച്ചത്.ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് എല്‍.ജി ലിജീഷ് , സംസ്ഥാന കമ്മറ്റി അംഗം കെ ഷഫീഖ്, ഫറോക്ക് ബ്ലോക്ക് സെക്രട്ടറി സി സന്ദേശ്, പ്രസിഡന്റ് എല്‍ യു അഭിധ്, ബ്ലോക്ക് ട്രഷറര്‍ കെ ലെനീഷ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ എന്‍ അജയ്, കെ ശരത്ത്, ടി കെ ഷമീന, ശ്രവണ്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറി പി പി ബീരാന്‍കോയ തുടങ്ങിയവര്‍ ഉണ്ടായിരുന്നുവെന്ന് എ എ റഹീം എം പി ഫേസ്ബുക്കില്‍ കുറിച്ചു.