Wednesday, July 9, 2025 4:20 am

ഗോഡ്‌സെയെ മഹത്വവത്ക്കരിച്ച് കമന്റിട്ട സംഭവത്തെ അപലപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗാന്ധി ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയെ മഹത്വവത്ക്കരിച്ച് കമന്റിട്ട സംഭവത്തെ അപലപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. ഗോഡ്‌സെയെക്കുറിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട കോഴിക്കോട് എന്‍ഐടിയിലെ അധ്യാപികയുടെ നടപടി അപമാനകരമാണ്. വിദ്യാര്‍ത്ഥികളിലേക്ക് ശരിയായ ചരിത്ര ബോധം നല്‍കേണ്ടവരാണ് അധ്യാപകര്‍. എന്നാല്‍ ഈ പ്രവൃത്തി തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുക. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായതുകൊണ്ട് വിഷയത്തില്‍ നിയമപരമായി ഇടപെടാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി.

കോഴിക്കോട് എന്‍ഐടി പ്രൊഫസറായ ഷൈജ ആണ്ടവനാണ് ഗോഡ്‌സെയെ മഹത്വവത്ക്കരിച്ചുകൊണ്ട് സമൂഹമാധ്യമത്തില്‍ കമന്റിട്ടത്. എസ് എഫ് ഐ നല്‍കിയ പരാതിയില്‍ കുന്നമംഗലം പോലീസ് 153 വകുപ്പ് പ്രകാരം അധ്യാപികയ്‌ക്കെതിരെ കേസെടുത്തിരുന്നു. മഹാത്മഗാന്ധി രക്തസാക്ഷിത്യവുമായി ബന്ധപ്പെട്ട ഫേയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു എന്‍ഐടി മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം പ്രൊ. ഷൈജ ആണ്ടവന്റെ ഗോഡ്‌സെ അനുകൂല കമന്റ്. ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനം ഉണ്ട് എന്നതായിരുന്നു കമന്റ്.

സംഭവം വിവാദമായതോടെ പ്രതിക്ഷേധവും ശക്തമായി. കലാപ ആഹ്വാന കുറ്റം ചുമത്തിയാണ് അധ്യാപികയ്‌ക്കെതിരെ കേസ് എടുത്തത്. ഒരു വര്‍ഷം തടവോ പിഴയോ ലഭിക്കാവുന്ന ജാമ്യം ലഭിക്കുന്ന കുറ്റമാണ് ചുമത്തിരിക്കുന്നത്. നടപടി ആവിശ്യപ്പെട്ട് എം കെ രാഘവന്‍ എം പി കോഴിക്കോട് ചകഠ ഡയറക്ടര്‍ക്കും ഡി വൈ എഫ് ഐ കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ക്കും കെ എസ് യു നടക്കാവ് പോലീസിനും പരാതി നല്‍കിട്ടുണ്ട്. എന്നാല്‍ വിവാദത്തില്‍ അധ്യാപിക പ്രതികരിച്ചിട്ടില്ല.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി

0
തിരുവനന്തപുരം: രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള...

പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ ‘ഇ ഓഫീസ് ‘ പ്രഖ്യാപനം നിയമസഭാ ഡെപ്യൂട്ടി...

0
പത്തനംതിട്ട : പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ 'ഇ ഓഫീസ്...

വായനാദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ വിമോചന നാടകം

0
പത്തനംതിട്ട : വായനാദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ വിമോചന നാടകം പത്തനംതിട്ട കാത്തോലിക്കേറ്റ്...

കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു

0
പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ...