സംരംഭകര്‍ക്ക് കൈത്താങ്ങായി മന്ത്രി പി. രാജീവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തുണി അലക്കുന്നതിലും പാടാണ് അതിനുവേണ്ട ഊര്‍ജം കിട്ടാനെന്ന പരാതിയുമായി അദാലത്തിലെത്തിയത് പന്തളം സ്വദേശി ഗിരിധര്‍. വ്യവസായ മന്ത്രി പി. രാജീവിന് മുന്നിലാണ് സ്വാഭാവികമായും സംരംഭകന്‍ എത്തിയത്.
പന്തളം ടൗണിലെ ലൗണ്ടറി യൂണിറ്റ് നടത്തിപ്പുകാരന് രണ്ടുകൊല്ലം മുമ്പ് കടതുടങ്ങുമ്പോള്‍ സിംഗിള്‍ ഫെയ്‌സ് ഇലക്ട്രിക് കണക്ഷനാണ് കിട്ടിയത്. വിവിധ വകുപ്പുകളുടെ ലൈസന്‍സ് ലഭിച്ച് മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെങ്കിലും വാഷിംഗ്, ഡ്രൈയര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ത്രീ ഫെയ്‌സ് മാത്രം തടസങ്ങളില്‍പെട്ടു. കോടതിവ്യവഹാരങ്ങള്‍ മറയാക്കിയാണ് കെഎസ്ഇബി അധികൃതര്‍ ത്രീ ഫെയ്‌സിന് അനുമതി നല്‍കാതിരുന്നത്. കോടതിനടപടി കഴിഞ്ഞിട്ടും നിലപാട് മാറ്റിയല്ലെന്ന് മാത്രം. അപേക്ഷ ലഭിച്ച് രണ്ടുവര്‍ഷമായിട്ടും നടപടി സ്വീകരിക്കാതിരുന്ന ഉദ്യോഗസ്ഥനോട് വിശദീകരണം നല്‍കാനാണ് ആദ്യം മന്ത്രി നിര്‍ദേശിച്ചത്. മൂന്ന് ദിവസത്തിനകം ത്രീ ഫെയ്‌സ് കണക്ഷന്‍ നല്‍കാനായി കെഎസ്ഇബി പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ക്ക് മന്ത്രി നിര്‍ദ്ദേശവും നല്‍കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപൂർവ പുസ്തകങ്ങൾ വാങ്ങി നശിപ്പിക്കുന്നു ; എഐ കമ്പനികൾക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട്...

0
വാഷിംഗ്‌ടൺ : പുസ്തകങ്ങൾ വൻതോതിൽ വാങ്ങി നശിപ്പിക്കുന്ന വിഷയത്തിൽ പ്രമുഖ നിർമിതബുദ്ധി...

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...

കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി

0
തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...