ഇലന്തൂര്‍ : പണത്തിന്റെ തോതു വച്ചു എല്ലാത്തിനെയും അളക്കുന്ന സംസ്‌കാരം സമൂഹത്തില്‍ വളര്‍ന്നു വരുന്നതായി കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. 25 -ാമത് ഇലന്തൂര്‍ സി.റ്റി മത്തായി സ്മാരകപ്രഭാഷണം നിര്‍വഹിച്ചു സംസാരി ക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥ മാറ്റം, മഹാമാരി, അതിജീവനത്തിന് സജ്ജമാക്കാം ഗ്രാമങ്ങളെ എന്നതായിരുന്നു പ്രഭാഷണ വിഷയം. കൂടുതല്‍ ഉത്പാദനത്തിനും, ഏതു വിധ ചൂഷണങ്ങളിലൂടെയും കൂടുതല്‍ ലാഭം ഉണ്ടാക്കാനും ശ്രമിക്കുന്നു. ആര്‍ത്തി പൂണ്ട മനുഷ്യന്‍ പ്രകൃതിയുടെ മേല്‍ മാരകമായി മുറിവേല്‍പ്പിക്കുന്നു. കൃഷി മോശം, മണ്ണ് മോശം, അതിനെക്കാള്‍ മോശമായി മനസും കര്‍മ്മങ്ങളും മാറി. ആവാസ വ്യവസ്ഥ തകിടം മറിഞ്ഞത് ഗുരുതരമായ രോഗങ്ങളുടെ കെട്ടഴിച്ചു വിട്ടു. സ്വയം പര്യാപ്ത ഗ്രാമങ്ങള്‍ ഉണ്ടാവണം.
കാര്‍ഷിക സംസ്‌കാരം ഗ്രാമങ്ങളില്‍ ഉണര്‍ന്നു വരണം. ഇതിലൂടെ മാത്രമേ ഈ പ്രതിസന്ധികള്‍ക്ക് മാറ്റം ഉണ്ടാകുവെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ത്തോമാ സഭ കുന്നംകുളം – മലബാര്‍ ഭദ്രാസന അദ്യക്ഷന്‍ തോമസ് മാര്‍ തീത്തൂസ് എപ്പി സ്‌കോപ്പ ആദ്യക്ഷനായിരുന്നു. ജീവിതത്തില്‍ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച വ്യക്തിയായിരുന്നു സി.റ്റി മത്തായി എന്ന് അദ്ദേഹം അനുസ്മരിച്ചു. സ്മാരകം സമിതി പ്രസിഡന്റ് എം.ബി സത്യന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു, വൈസ് പ്രസിഡന്റ് പി.എം ജോണ്‍സണ്‍, ബ്ലോക്ക് പഞ്ചായത്തംഗം അജി അലക്‌സ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.പി മുകുന്ദന്‍, ഗീത സദാശിവന്‍, മുന്‍ പ്രസിഡന്റ് സാംസണ്‍ തെക്കേതില്‍, സമിതി സെക്രട്ടറി കെ.പി രഘുകുമാര്‍, ട്രഷറര്‍ കെ.എസ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.