കേരളത്തിൽ വൻകിട വ്യവസായങ്ങൾ പ്രവർത്തിക്കുന്നുവെന്ന് മന്ത്രി പി. രാജീവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിൽ വൻകിട വ്യവസായങ്ങൾ പ്രവർത്തിക്കുന്നുവെന്ന് മന്ത്രി പി. രാജീവ്.  നമ്മൾ എന്നും കാണുന്നത് ബിവറേജിലെ ക്യൂവും ലോട്ടറി വിവാദങ്ങളും പെട്ടിക്കടകളുമാണെന്നും അതാണ് പ്രതീതിയെന്നും അദ്ദേഹം പറഞ്ഞു. ആപ്പിൾ ഫോണുകൾ മാർക്കറ്റിൽ ഇറങ്ങുന്നതിന് മുൻപ് അത് ടെസ്റ്റ് ചെയ്യണമെങ്കിൽ കേരളത്തിലെ ‘എസ്എഫ് ടെക്നോളജി’യുടെ സംവിധാനം വേണമെന്നും ലോകത്തെ പ്രമുഖമായ ജി.ഇ (GE) കമ്പനിയുടെ എംആർഐ സ്കാനിങ് മെഷീനുകൾ നിർമ്മിക്കുന്നത് കേരളത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും വലിയ ബ്ലഡ് ബാഗ് നിർമ്മാണ കമ്പനിയും, ഏഷ്യയിലെ ഒന്നാമത്തെ ആർട്ടിഫിഷ്യൽ ടീത്ത് (കൃത്രിമ പല്ല്) നിർമ്മാണ കമ്പനിയും പ്രവർത്തിക്കുന്നത് കേരളത്തിലാണ്. ഇന്ത്യയിലെ മെഡിക്കൽ ഡിവൈസ് ഇൻഡസ്ട്രിയുടെ 24 ശതമാനവും സംഭാവന ചെയ്യുന്നത് കേരളമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, കെഎസ്ആർടിസി ബസിന്റെ ചില്ല് ഉടഞ്ഞാൽ വലിയ വാർത്തയാകും.  ലോകോത്തര കമ്പനികൾ ക്യൂ നിന്ന് കേരളത്തിലേക്ക് വരുന്നത് നമ്മൾ അറിയുന്നില്ല. ലോകത്ത് ഏറ്റവും കൂടുതൽ ജിസിസികൾ (Global Capability Centers) നിർമ്മിക്കുന്ന കമ്പനി കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും എത്തുകയാണെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...