പത്തനംതിട്ട : ജനപക്ഷസര്‍ക്കാരിന്റെ ജനകീയഇടപെടലുകള്‍ ലക്ഷ്യംകാണുന്നതിന്റെ തെളിവാണ് കരുതലും കൈത്താങ്ങും അദാലത്തിന്റെ വിജയമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. റാന്നി താലൂക്ക്തല അദാലത്ത് വളയനാട് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചട്ടങ്ങളും നിയമങ്ങളും ജനങ്ങള്‍ക്ക് ഉപകാരപ്രദമായിരിക്കണം. സഹായകരമാകുകയാണ് പ്രധാനം. ഏത്‌രീതിയിലാണ് ജനങ്ങള്‍ക്ക് സഹായകരമാകുന്നത് എന്ന് തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണം.
പരാതികളുടെ എണ്ണം കുറഞ്ഞത് ഭരണസംവിധാനത്തിന്റെ താഴെത്തട്ടിലെ മികവിന് തെളിവാണ്. പരാതിപരിഹാരം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിഞ്ഞു. ഓണ്‍ലൈനിലൂടെസമര്‍പ്പിക്കുന്ന പരാതി പരിഹരിക്കാനും ഉദ്യോഗസ്ഥര്‍ പ്രതിജ്ഞാബദ്ധരാണ് എന്നും മന്ത്രി ഓര്‍മിപ്പിച്ചു.
സര്‍ക്കാരിന്റെ ജനകീയ ഇടപെടലെന്നനിലയില്‍ കരുതലും കൈത്താങ്ങും അദാലത്ത് വലിയ മുന്നേറ്റം ഉണ്ടാക്കുന്നുവെന്ന് മുഖ്യപ്രഭാഷണത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സര്‍ക്കാരിനൊപ്പം ഓഫീസുകളും ജനങ്ങള്‍ക്കൊപ്പമാണ്. എടുത്ത തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കും. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും മന്ത്രി നല്‍കി. 58 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ചടങ്ങില്‍ മന്ത്രിമാര്‍ വിതരണം ചെയ്തു. പ്രമോദ് നാരായണ്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ജനപ്രതിനിധികള്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.