ഇടതു മുന്നണി 110 സീറ്റ് നേടി അധികാരം നിലനിർത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇടതു മുന്നണി 110 സീറ്റ് നേടി അധികാരം നിലനിർത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സിറ്റിങ് സീറ്റുകൾ നിലനിർത്തുന്നതിനൊപ്പം ചെറിയ വ്യത്യാസത്തിന് നഷ്ടപ്പെട്ട സീറ്റുകളും പിടിച്ചെടുക്കും. ഭരണവിരുദ്ധ വികാരമില്ലെന്നും മന്ത്രി അവകാശപ്പെട്ടു. ബേപ്പൂരിൽ ആരെ വേണമെങ്കിലും യുഡിഎഫ് നിർത്തട്ടെയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട്, ബേപ്പൂർ ഉൾപ്പെടെ ജില്ലയിലെ 13 മണ്ഡലങ്ങളിലും വെല്ലുവിളിയില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. വികസനം ജനങ്ങളിൽ എത്തിക്കാനും പൊതു രാഷ്ട്രീയം അവതരിപ്പിക്കാനും ആണ് തീരുമാനിച്ചിട്ടുള്ളത്. എൽഡിഎഫിന് ഒരു ഗോലുവിന്‍റെയും സ്ട്രാറ്റജിയില്ല. ജനങ്ങളുടെ സ്ട്രാറ്റജിയാണ് എൽഡിഎഫിനെന്നും മന്ത്രി പറഞ്ഞു.

കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനിൽ കനഗോലുവിനെയാണ് മന്ത്രി പരാമർശിച്ചത്.  അഞ്ചു വർഷം ചെയ്ത കാര്യങ്ങൾ മന്ത്രിമാർ ജനങ്ങളെ അറിയിക്കും. അത് മന്ത്രിമാരുടെ ഉത്തരവാദിത്വമാണ്. 13066 പേരെ 156 കുടുംബ യോഗങ്ങളിലായി താൻ നേരിൽ കണ്ടു. എവിടെയും ഭരണത്തെ കുറിച്ചോ ക്ഷേമ പ്രവർത്തനങ്ങളെ കുറിച്ചോ വികസന പ്രവർത്തനങ്ങളെ കുറിച്ചോ വിമർശനം ഉയർന്നിട്ടില്ലെന്നും മന്ത്രി അവകാശപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...