കോഴിക്കോട് : രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിസ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ച് ഇന്ത്യന്‍ നാഷണല്‍ ലീഗ്. ഏക എംഎല്‍എയായ കോഴിക്കോട് സൗത്തില്‍ നിന്നും വിജയിച്ച അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തിനെ സമീപിച്ചിരിക്കുകയാണ് ഐഎന്‍എല്‍ നേതൃത്വം. ഇത് സംബന്ധിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന് കത്തു നല്‍കി.
കഴിഞ്ഞ സഭയിലെ പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ രണ്ടുവട്ടം വിജയിച്ച മണ്ഡലത്തില്‍ 12459 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇത്തവണ അഹമ്മദ് ദേവര്‍കോവിലിന് ലഭിച്ചത്. മൂന്ന് സീറ്റിലാണ് ഇത്തവണ ഐഎന്‍എല്‍ മത്സരിച്ചത്.
ഇടതുപക്ഷത്തിലെ മറ്റൊരു കക്ഷിയായ എന്‍സിപിയിലെ മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം തുടരുകയാണ്. എംഎല്‍എമാരായ എ കെ ശശീന്ദ്രന്‍, തോമസ് കെ തോമസ് എന്നിവര്‍ മന്ത്രി സ്ഥാനത്തിനായി വടംവലി തുടരുകയാണ്. തമ്മിലടി സമവായത്തിലെത്തിക്കാന്‍ എന്‍സിപി ദേശീയ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ പട്ടേല്‍ കേരളത്തില്‍ എത്തുമെന്നാണ് ലഭിക്കുന്ന വിവരം.