രണ്ടിലൊരാള്‍ കോവിഡ്​ പോസിറ്റീവ് ​; ബാംഗളൂരു നഗരം പേടിപ്പെടുത്തുന്നു

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: പരിശോധനക്കു ​വിധേയരാകുന്ന  ഓരോ രണ്ടുപേരിലുംഒരാള്‍  കോവിഡ്​ പോസിറ്റീവാകുന്നു. ബാംഗളൂരു നഗരത്തിലെ നിലവിലുള്ള അവസ്ഥയിതാണ്. തിങ്കളാഴ്ചയാണ്​ കര്‍ണാടകയുടെ തലസ്​ഥാന നഗരത്തില്‍ നാടിനെയും ഭരണകൂടത്തെയും ഒരുപോലെ ഞെട്ടിച്ച്‌​ പരിശോധനക്കെത്തിയവരില്‍ 55 ശതമാനവും പോസിറ്റീവായത്​. രാജ്യത്ത്​ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ്​ ​പോസിറ്റീവിറ്റി നിരക്കുകളിലൊന്നാണിത്​. ഒരു ദിവസം കഴിഞ്ഞ്​ തിങ്കളാഴ്ചത്തെ കണക്കുകളില്‍ ഇത്​ കുറഞ്ഞ്​ 33 ശതമാനമായിട്ടുണ്ട്​.

ചൊവ്വാഴ്ച മാത്രം നഗരത്തില്‍ പുതുതായി 20,870 കോവിഡ്​ ബാധിതരാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. 132 മരണവും. ദക്ഷിണേന്ത്യന്‍ സംസ്​ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കുള്ള കര്‍ണാടകയില്‍ 44,632 ആണ്​ ചൊവ്വാഴ്ച പ്രതിദിന കണക്ക്​. മരണം 292ഉം. നഗരത്തില്‍ പ്രതിദിന പരിശോധന ഒരു ലക്ഷത്തില്‍നിന്ന്​ 40,000/60000 ​ആയി കുറച്ചിരുന്നു. എന്നിട്ടും രോഗികളുടെ എണ്ണം കൂടിയതാണ്​ ഞെട്ടലായത്​.

അതിനിടെ ഓക്​സിജന്‍ ക്ഷാമത്തെ തുടര്‍ന്ന്​ ചെറുകിട ആശുപത്രികളില്‍ രണ്ട്​ മരണം റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ടു. വലിയ ആശുപത്രികളില്‍ കോവിഡ്​ ബാധിതര്‍ക്ക്​ ബെഡ്​ ഒഴിവില്ലാത്ത പ്രതിസന്ധിയുമുണ്ട്​. സംസ്​ഥാനത്ത്​ പ്രതിദിന വാക്​സിന്‍ കണക്ക്​ 10,000 ആയി ചുരുങ്ങിയിട്ടുണ്ട്​.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...

ഉദയനിധിയുടെ വിവാദ പരാമർശം ; ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ടിവികെ

0
ചെന്നൈ : നടി തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ തമിഴ്നാട്ടിൽ...

സംഘർഷഭരിതമായി റാവൽകോട്ട് ; മുപ്പതോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
ഇസ്ലാമാബാദ് : പാക് അധിനിവേശ കശ്മീരിലെ റാവൽക്കോട്ടിലെ സംഘർഷങ്ങൾ അതീവ ഗുരുതരമായ...