കൊച്ചി : ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പേരിനൊപ്പം ഇല്ലാത്ത പ്രൊഫസര്‍ പദവി ചേര്‍ത്ത് വോട്ടു തേടിയെന്ന് ആരോപിച്ചാണ് ഹര്‍ജി. ഇരിങ്ങാലക്കുടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന തോമസ് ഉണ്ണിയാടനാണ് ഹര്‍ജി നല്‍കിയത്.
തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍ ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ആര്‍.ബിന്ദു മന്ത്രിയായി ചുമതലയേറ്റ ചടങ്ങില്‍ പ്രൊഫസര്‍ ആര്‍ ബിന്ദുവായ ഞാന്‍ എന്ന് സത്യപ്രതിജ്ഞാ വാചകം ആരംഭിച്ചത് മുന്‍പ് വിവാദമായിരുന്നു. സ്ഥാനക്കയറ്റത്തിന് യുജിസി ഏര്‍പ്പെടുത്തിയ പ്രത്യേക മാനദണ്ഡങ്ങള്‍ പ്രകാരം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. മന്ത്രിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് ഉണ്ണിയാടന്റെ ആവശ്യം. ജസ്റ്റിസ് വി.ഷേർസിയുടെ സിംഗിൾ ബഞ്ചാണ് ഹർജി പരിഗണിക്കുക