പ്ലസ് വൺ പ്രവേശനം ; 26,481 സീറ്റിന്‍റെ കുറവുണ്ട് – രണ്ടാം അലോട്ട്മെന്‍റ് കഴിയുന്നതോടെ ആശങ്ക ഒഴിയുമെന്ന് മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സർക്കാർ പ്രഖ്യാപിച്ച പ്ലസ് വൺ സീറ്റ് വർദ്ധനവിന് ശേഷവും മലപ്പുറം ജില്ലയിൽ 2700 സീറ്റുകൾ തികയാതെ വരുമെന്ന് സമ്മതിച്ച് പൊതു വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. തുട‍ർ നടപടിയിലൂടെ ഉപരിപഠനം ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സീറ്റ് ഉറപ്പാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. സീറ്റല്ല ബാച്ചാണ് കൂട്ടേണ്ടതെന്നും പ്രശ്നം തീർക്കാൻ സർക്കാർ ഒന്നും ചെയ്തില്ലെന്നും ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.

പ്ലസ് വൺ പ്രവേശനത്തിലെ ആശങ്കകൾ ഉന്നയിച്ചായിരുന്നു പ്രതിപക്ഷത്തിന്‍റെ അടിയന്തിരപ്രമേയ നോട്ടീസ്. ഒരു ലക്ഷത്തിലേറെ പേർക്ക്  ഇത്തവണ എസ്എസ്എൽസിക്ക് എ പ്ലസ് കിട്ടി. സ‍ർക്കാർ പ്രഖ്യാപിച്ച് മാർജിനൽ സീറ്റ് വർദ്ധനവിന് ശേഷവും മലബാറിൽ സീറ്റുകൾ കിട്ടാത്ത സ്ഥിതിയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയവർക്ക് പോലും പ്രവേശനം കിട്ടാത്ത സാഹചര്യമാണെന്നും അടിയന്തിര ഇടപടെൽ വേണമെന്നും ആവശ്യം. എന്നാൽ സംസ്ഥാനത്താകെ കുറവ് 2,6481 സീറ്റെന്ന് മന്ത്രിയുടെ മറുപടി. മലബാറിൽ 20 ശതമാനവും തെക്ക് 10 ശതമാനവും ഇപ്പോൾ പ്രഖ്യാപിച്ച സീറ്റ് വർദ്ധനവിന് ശേഷവും തികയില്ലെങ്കിലും പ്രശ്നം തീർക്കുമെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഉറപ്പ്.

എന്നാൽ സർക്കാർ പ്രഖ്യാപിച്ച മാർജിനൽ സീറ്റ് വർദ്ധനവ് അപര്യാപ്തമെന്ന് പറഞ്ഞ് സർക്കാറിനെ വിമർശിച്ച് പ്രതിപക്ഷം. ജില്ലാ അടിസ്ഥാനത്തിൽ പരിശോധിച്ചാണ് നടപടി വേണ്ടതെന്ന്  പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. നിയമസഭാ കയ്യാങ്കളിയിൽ ശിവൻകുട്ടിയുടെ രാജിക്കായി സഭക്ക് അകത്തും പുറത്തും പ്രതിഷേധിച്ച പ്രതിപക്ഷം ഇന്ന് മന്ത്രിയുടെ മറുപടിക്കിടെ പ്രതിഷേധിച്ചില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന ചർച്ച ; മുന്നണി യോഗത്തിൽ എതിർപ്പ് അറിയിക്കാനൊരുങ്ങി കേരള കോൺഗ്രസ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു പുതിയ ജില്ലയായി മൂവാറ്റുപുഴയെ പരിഗണിക്കുന്നുണ്ടെന്ന്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...