ചെങ്ങന്നൂർ: മന്ത്രി സജി ചെറിയാൻ കുടുംബാംഗങ്ങളോടൊപ്പം വോട്ട് രേഖപ്പെടുത്തി. ചെങ്ങന്നൂർ കൊഴുവല്ലൂർ എസ്എൻഡിപി എൽ പി സ്കൂളിലെ 90-ാം നമ്പർ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തി. ഭാര്യ ക്രിസ്റ്റീന ചെറിയാൻ, ഇളയ മകൾ ഡോ. ശ്രവ്യ എസ്. ചെറിയാൻ എന്നിവർക്കൊപ്പമാണ് എത്തിയത്. എൽഡിഎഫിൻ്റെ ചെങ്ങന്നൂർ മണ്ഡലത്തിലെ പ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മന്ത്രി സജി ചെറിയാൻ സിപിഎം പ്രവർത്തകരെ സജീവമായി രംഗത്തിറക്കി.സിപിഐ സ്ഥാനാർഥി മൽസരിക്കുന്ന മണ്ഡലത്തിൽ സാധാരണയായി മുൻകാലങ്ങളിൽ സിപിഎമ്മിന്റെ പ്രവർത്തനം വേണ്ടത്ര സജീവമല്ലായിരുന്നു എന്ന ആക്ഷേപം ഇക്കുറി മാറ്റി മുൻനിര പ്രവർത്തനങ്ങൾക്ക് നേതാക്കൾ തന്നെ നേതൃത്വം നൽകി. സജി ചെറിയാൻ്റെ വികസന പ്രവർത്തനങ്ങളുടെ വിശദമായ വിവരങ്ങൾ അടങ്ങിയ വികസന രേഖയും എല്ലാ വീടുകളിലും എത്തിച്ചിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.