ഒടിടി റിലീസ് ധാര്‍മികമായി ശരിയല്ല’ ; ഒടിടി റിലീസിംഗിനെതിരെ വീണ്ടും മന്ത്രി സജി ചെറിയാന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് സിനിമകളുടെ ഒടിടി റിലീസിംഗിനെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. തീയറ്ററുകള്‍ തുറന്ന സാഹചര്യത്തില്‍ ഒടിടി റിലീസ് ചെയ്യുന്നത് ധാര്‍മികമായി ശരിയല്ലെന്ന് മന്ത്രി പ്രതികരിച്ചു. നവംബര്‍ രണ്ടിന് നടക്കുന്ന യോഗത്തില്‍ സര്‍ക്കാരിന് ചെയ്യാന്‍ സാധിക്കുന്നത് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ഫിലിം ചേംബര്‍ നടത്തിയ ചര്‍ച്ചയില്‍ മോഹന്‍ലാല്‍ ബിഗ് ബജറ്റ് ചിത്രം’മരയ്ക്കാര്‍’ തീയറ്ററില്‍ റിലീസ് ചെയ്യില്ല എന്നാണ് തീരുമാനം. ഒടിടിയിലാകും സിനിമയുടെ റിലീസിംഗ്.

നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ തീയറ്റര്‍ ഉടമകളില്‍ നിന്ന് കൈപറ്റിയ അഡ്വാന്‍സ് തുക തിരികെ നല്‍കിത്തുടങ്ങി. മിനിമം ഗ്യാരണ്ടി തുകയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മരയ്ക്കാറിനെ ഒടിടിയിലേക്കെത്തിച്ചത്. മരയ്ക്കാര്‍ തീയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി സജി ചെറിയാന്‍ ആവര്‍ത്തിച്ചു. മെഗാസ്റ്റാര്‍ ചിത്രങ്ങളായാലും ആദ്യ റിലീസിംഗ് തീയറ്ററില്‍ വേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. റിലീസുകള്‍ ഇനിയും ഒടിടിയില്‍ നല്‍കിയാല്‍ സിനിമാ വ്യവസായം തകരുമെന്നും മന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...