കൊല്ലം: മൂന്നാം LDF സർക്കാർ ഫിഷറീസ് മേഖലയിൽ ഒരു ലക്ഷം കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാൻ. തുടർഭരണം വരും, വരാതിരിക്കാനാവില്ല. അടുത്ത LDF സർക്കാരിലെ ഫിഷറീസ് മന്ത്രി ഭാഗ്യവാനാണ്. യൂറോപ്യൻ യൂണിയൻ്റെ 3000 കോടിയുടെ നബാർഡ് പദ്ധതിയും നടപ്പാക്കും. തീരദേശത്ത് സമരം പോലും ഉണ്ടാകാത്ത സാഹചര്യം ആണിന്ന്. അത്രത്തോളം സർക്കാർ അവരെ ചേർത്തു പിടിച്ചു. 3500 കോടി മുടക്കി മത്സ്യത്തൊഴിലാളികളുടെ മുഴുവൻ വീടുകളും പുനർനിർമിക്കുമെന്നും സജി ചെറിയാൻ വ്യക്തമാക്കി. എച്ച് സലാമിനെ ജനങ്ങൾ ജയിപ്പിക്കും എന്ന് ഉറപ്പാണ്. സലാം മിടുക്കനാണ്, നേരത്തെ നല്ല ഭൂരിപക്ഷത്തിന് ജയിച്ചു. വീണ്ടും നല്ല ഭൂരിപക്ഷത്തിന് നിങ്ങൾ ജയിക്കും എന്ന് ഉറപ്പാണെന്ന് മന്ത്രി പറഞ്ഞു. എച്ച് സലാമിനെ വേദിയിൽ ഇരുത്തിയാണ് പരാമർശം.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]





























