ശബരിമല യുവതി പ്രവേശനത്തിൽ സർക്കാർ ഒന്നും അടിച്ചേൽപ്പിക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിൽ സർക്കാർ ഒന്നും അടിച്ചേൽപ്പിക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ. ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച് കൊണ്ടുള്ള വിധി കേരള സമൂഹത്തിൽ വല്ലാത്ത പ്രതിസന്ധി ഉണ്ടാക്കി. ശബരിമല കേസിലെ വിധി വന്നപ്പോൾ എതിർത്തവരെല്ലാം അയ്യപ്പ സംഗമത്തിൽ പങ്കെടുത്തതോടെ യുഡിഎഫ് അങ്കലാപ്പിലായി എന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. മുൻ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിന് ചില തെറ്റിദ്ധാരണകളുണ്ടായെന്നും സജി ചെറിയാൻ പറഞ്ഞു. പ്രേംകുമാറിന് പാർട്ടിയെ വിട്ട് പോവാൻ ആഗ്രഹമുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയുടെ അഭിപ്രായത്തോടെ പാർട്ടിവളരെ കൃത്യമായി അഭിപ്രായം പറഞ്ഞിട്ടുണ്ട്.

അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അയ്യപ്പസംഗമം നല്ലൊരു കാര്യമാണ് ചെയ്തത്. ഉദ്യോഗസ്ഥർ കണക്കുകൾ കൈകാര്യം ചെയ്തത് നല്ല രീതിയിലല്ല. ഓഡിറ്റ് ഉദ്യോഗസ്ഥർ എസ്റ്റിമേറ്റ് പുറത്തുവിട്ടു. പോറ്റിയെ ഉപയോഗിച്ച് ഇടതുപക്ഷത്തെ തകർക്കാനാണ് ശ്രമിച്ചത്. അവസാനം പോറ്റി തന്നെ കുഴിയിൽ വീണു. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞല്ലോ വിശ്വാസിക്കാൻ കൊള്ളാവുന്നവർ എൽഡിഎഫ് ആണെന്ന്. ഞങ്ങൾ നല്ലത് ചെയ്തത് കൊണ്ട് എൻഎസ്എസ് നേതൃത്വത്തിന് ഞങ്ങളോട് സ്‌നേഹം കൂടി. മറ്റ് സമുദായങ്ങൾക്കും എൽഡിഎഫിനോട് നല്ല സ്‌നേഹമാണ്. ‘സച്ചി മാഷിനെ പോലുള്ള ദുർബലമനസ്സുള്ളവർ യുഡിഎഫ് നരേറ്റീവിനെ വിശ്വാസത്തിലെടുത്തിട്ടുണ്ടാവും’. തുടർ ഭരണം ഇടതുപക്ഷത്തെ തകർക്കുമെന്ന സച്ചിദാനന്ദന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...