വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തു ; മന്ത്രി സജി ചെറിയാന്റെ ഗൺമാന് സസ്‌പെൻഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മന്ത്രി സജി ചെറിയാന്റെ ഗൺമാനെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്‌തതിനാണ് നടപടി. ഐ ജി സ്പർജൻ കുമാറാണ് മന്ത്രിയുടെ ഗൺമാൻ അനീഷ് മോനെ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. ആലപ്പുഴ സ്‌പെഷ്യൽ ബ്രാഞ്ച് ഡി വൈഎസ്പിക്കാണ് അന്വേഷണ ചുമതല. ശനിയാഴ്ച രാത്രി മെഡിക്കൽ കോളേജിലെ പതിനാറാം വാർഡിലായിരുന്നു സംഭവം ഉണ്ടായത്.

ഗൺമാൻ കയ്യേറ്റം ചെയ്തതായി ഹൗസ് സർജൻ അമ്പലപ്പുഴ പോലീസിൽ പരാതി നൽകുകയായിരുന്നു. അനീഷിന്റെ കുഞ്ഞിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ രോഗിയുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. രോഗി മരിച്ചതോടെ ചികിത്സാ പിഴവാണെന്ന് ആരോപിച്ച് കൂടെയുണ്ടായിരുന്നവർ ഡോക്ടർമാരോടും നേഴ്‌സുമാരോടും തട്ടിക്കയറി. വാക്കേറ്റത്തിനിടെ ഗൺമാൻ അനീഷ് വനിതാ ഹൗസ് സർജനെ മർദിച്ചെന്നാണ് ജീവനക്കാർ പറയുന്നത്.പിന്നീട് സംഭവത്തിൽ ഗൺമാൻ കുറ്റം ചെയ്തതായി അമ്പലപ്പുഴ പോലീസ് കണ്ടെത്തുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...