വൈദ്യുതിവകുപ്പ് തലയിൽ അടിച്ചുകയറ്റിയ കുരിശ്‌ ; മന്ത്രി സണ്ണി ജോസഫ്‌

For full experience, Download our mobile application:
Get it on Google Play

ഇരിട്ടി : വൈദ്യുതിവകുപ്പുമന്ത്രിസ്ഥാനം തലയിൽ അടിച്ചുകയറ്റിയ കുരിശാണെങ്കിലും വകുപ്പിനെ ജനസൗഹൃദമാക്കുകയാണ് ലക്ഷ്യമെന്ന് വകുപ്പ് മന്ത്രി സണ്ണി ജോസഫ്. വൈദ്യുതത്തൂണുകൾ പൊട്ടിവീണാൽപോലും മന്ത്രിയെ വിളിക്കുന്ന കാലമാണിത്. അതിന് ഉപഭോക്താവിനെ കുറ്റം പറയാനാകില്ല. ജനങ്ങളാണ് പരമാധികാരി. എനിക്കുള്ള വേതനവും എന്റെ കീഴിലെ ജീവനക്കാർക്കുള്ള വേതനവും ജനങ്ങൾ നല്കുന്നതാണ്. വകുപ്പിലെ 90 ശതമാനം ജീവനക്കാരും നല്ലവരാണെന്നാണ് ജനങ്ങൾ പറയുന്നത്. അവശേഷിക്കുന്ന പത്ത് ശതമാനമുണ്ട്. എന്റെ ആഗ്രഹം ജീവനക്കാരിൽ 99.9 ശതമാനവും നല്ലവരാകണം എന്നാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ ആഭിമുഖ്യത്തിൽ ’വൈദ്യുതി ഉപഭോക്തൃ പരാതി പരിഹാര ഫോറവും ഓംബുഡ്സ്മാനും പരാതി പരിഹാര സംവിധാനങ്ങളും പരാതി സമർപ്പിക്കേണ്ട രീതിയും’ എന്ന വിഷയത്തിൽ ഇരിട്ടിയിൽ സംഘടിപ്പിച്ച ഉപഭോക്തൃ ശാക്തീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പകൽ യൂണിറ്റിന് 10 പൈസക്ക് കിട്ടുന്ന വൈദ്യുതി രാത്രി 10 രൂപ നല്കിയാൽ പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. പകൽ സൗരോർജം ഉപയോഗിക്കാമെങ്കിലും രാത്രി അത്‌ സംഭരിച്ചുവെക്കാൻ സംവിധാനമില്ല. സോളാർ എനർജിയുടെ സംഭരണത്തിനുള്ള നടപടിക്കാണ് മുന്തിയ പരിഗണന നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ സായുധ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു

0
ഇംഫാൽ: മണിപ്പൂരിലെ നൊനെ ജില്ലയിൽ സായുധ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ...

സാങ്കേതിക തകരാറിനെ തുടർന്ന് നീറ്റ് പിജി പരീക്ഷ തടസ്സപ്പെട്ടു

0
ഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് നീറ്റ് പിജി പരീക്ഷ തടസ്സപ്പെട്ടു. ജയ്പൂരിലെ...

46 വിദ്യാര്‍ഥികള്‍ ഒന്നിച്ച് പരാജയപ്പെട്ടു ; ബാര്‍ട്ടണ്‍ ഹില്‍ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജിലെ മൂല്യനിർണയത്തിൽ...

0
തിരുവനന്തപുരം : കേരള സാങ്കേതിക സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ബാര്‍ട്ടണ്‍...

തടവുകാർക്ക് പകൽ സമയത്ത് ജയിലിൽ നിന്നും പുറത്തുപോയി ജോലി ചെയ്ത ശേഷം വൈകിട്ട് തിരിച്ചെത്തുന്ന...

0
റാഞ്ചി: തടവുകാർക്ക് പകൽ സമയത്ത് ജയിലിൽ നിന്നും പുറത്തുപോയി ജോലി ചെയ്ത...