തിരുവനന്തപുരം : ഇന്ത്യന്‍ സൈനികരെ നായകളോട് ഉപമിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഭക്ഷ്യമന്ത്രിയുടെ ഓഫീസിലെ ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു. നെയ്യാറ്റികര സ്വദേശി ടി സുജയ്‌കുമാറിനെയാണ് പരാതികളുടെ അടിസ്ഥാനത്തില്‍ അന്വേഷണ വിധേയമായി സപ്ലൈകോ റീജണല്‍ മാനേജര്‍ ജലജ റാണി സസ്‌പെന്‍ഡ് ചെയ്തത്. സപ്ലൈകോ ജീവനക്കാരനായ ഇയാള്‍ വര്‍ക്ക് അറേഞ്ചിലൂടെയാണ് മന്ത്രിയുടെ ഓഫീസില്‍ ഡ്രൈവറായത്. സസ്പെന്‍ഷന്‍ കാലയളവില്‍ സുജയ്കുമാറിന് ഉപജീവന ബത്തയ്ക്ക് അര്‍ഹതയുണ്ടെന്നും സപ്ലൈകോ ഉത്തരവില്‍ പറയുന്നു.
സുജയ് കുമാറിന്‍റെ മോശം പരാമര്‍ശത്തെ തുടര്‍ന്ന് സൈനികരടക്കമുള്ളവര്‍ പരാതിയുമായി മന്ത്രി ജി ആര്‍ അനിലിനെയും സപ്ലൈകോ സി എംഡി സഞ്ജീബ് കുമാര്‍ പട്ജോഷിയെയും സമീപിച്ചിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് സുജയ് കുമാര്‍ പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞെങ്കിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് മന്ത്രി ഇടപെട്ട് നടപടിക്ക് നിര്‍ദേശിച്ചത്. സൈനികരെ അപമാനിച്ച് സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ട സിവില്‍ സപ്ലൈസ് മന്ത്രി ഓഫീസിലെ ജീവനക്കാരനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എന്‍ ജി ഒ സംഘ് അടക്കമുള്ള സംഘടനകള്‍ രംഗത്ത് വന്നിരുന്നു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]