തോമസ് കെ തോമസും ഭാര്യ ഷേര്‍ളി തോമസും ജാതീയമായി അധിക്ഷേപിച്ചെന്ന കേസ് കായംകുളം ഡിവൈഎസ്പി അന്വേഷിക്കും

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : എന്‍സി പി നേതാവ് ആര്‍ ബി ജിഷയെ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസും ഭാര്യ ഷേര്‍ളി തോമസും ജാതീയമായി അധിക്ഷേപിച്ചെന്ന കേസ് കായംകുളം ഡിവൈഎസ്പിക്ക് കൈമാറി. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമുള്ള കേസ് ഡിവൈഎസ് പി തലത്തിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന ചട്ടപ്രകാരമാണിത്. കേസില്‍ പരാതിക്കാരിയായ ജിഷയുടെ വിശദമൊഴി പോലീസ് ഉടന്‍ രേഖപ്പെടുത്തും. ഇതിന് ശേഷം സംഭവം നടന്ന ഹരിപ്പാട്ടെ എന്‍സിപി യോഗത്തില്‍ പങ്കെടുത്തവരുടെ സാക്ഷി മൊഴികള്‍ രേഖപ്പെടുത്തും.

അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുന്ന വീഡിയോയുടെ പൂര്‍ണരൂപം ശേഖരിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. വീഡിയോയുടെ നിജസ്ഥിതി ഉറപ്പു വരുത്താനും ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടന്നിട്ടില്ല എന്ന് ഉറപ്പുവരുത്താനുമാണിത്. വിശദമായ സാക്ഷികളും ഡിജിറ്റല്‍ തെളിവുകളും ശേഖരിച്ച ശേഷമായിരിക്കും എം എല്‍ എയേയും ഭാര്യയേയും ചോദ്യം ചെയ്യുക. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഹരിപ്പാട്ട് കഴിഞ്ഞദിവസം നടന്ന പാര്‍ട്ടി യോഗത്തിലാണ് കേസിനാസ്പദമായ സംഭവം. എംഎല്‍എയുടെ ഭാര്യയ്ക്ക് എന്താണ് പാര്‍ട്ടി യോഗത്തില്‍ കാര്യമെന്ന് ജിഷ ചോദിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്. ഇതോടെ എംഎല്‍എയുടെ ഭാര്യയും ജിഷയും തമ്മില്‍ പരസ്പരം വാക്കുതര്‍ക്കമായി. പിന്നീട് പ്രവര്‍ത്തകര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിനുശേഷം തന്നെ ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിച്ചെന്നു കാട്ടി ജിഷ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തങ്ങളെ ആക്ഷേപിക്കാന്‍ യോഗത്തിലെത്തിയ ഒരു സ്ത്രീ ശ്രമിച്ചുവെന്നും ഇതിനെതിരേ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും എംഎല്‍എയും വ്യക്തമാക്കി. പാര്‍ട്ടി ജില്ലാക്കമ്മിറ്റി ഓഫീസില്‍ വനിതാ നേതാവിനെ ആക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്‌തെന്ന പരാതിയില്‍ എംഎല്‍എയെ പ്രതിയാക്കി മൂന്നുമാസം മുമ്പ് ആലപ്പുഴ സൗത്ത് പോലീസും കേസെടുത്തിരുന്നു.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റെയിൽവെ ഇലക്ട്രിക് ലൈനിൽ തകരാർ ; വന്ദേഭാരത് അടക്കം വൈകി ഓടുന്നു

0
കൊച്ചി : സാങ്കേതിക തകരാറിനെ തുടർന്ന് ട്രെയിനുകൾ വൈകി ഓടുന്നു. തിരുവനന്തപുരം...

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം

0
തിരുവനന്തപുരം : നെയ്യാറ്റിൻകര ചെറിയ കൊല്ലയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച്...

‘അമ്മ’യിൽ വൻ പൊട്ടിത്തെറി ; ശ്വേത മേനോന് പിന്നാലെ ഭരണസമിതി ഒന്നാകെ രാജിവെച്ചു

0
കൊച്ചി : മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിൽ അപ്രതീക്ഷിത നാടകീയ...

കായംകുളത്ത് മത്തി പ്രളയം

0
ആലപ്പുഴ: കായംകുളം വലിയ അഴീക്കലില്‍ മത്തി പ്രളയം. നെയ്മത്തി കയറി മത്സ്യബന്ധന...