റാന്നി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം ; അഞ്ചംഗ സംഘം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

​റാന്നി: താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ അഞ്ചംഗ സംഘത്തെ റാന്നി പോലീസ് കസ്റ്റഡിയിലെടുത്തു. മർദ്ദനത്തിൽ പരിക്കേറ്റ പെരുനാട് സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ പ്രകാശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​പെരുമ്പെട്ടി അത്യാൽ സ്വദേശി മുതുക്കൽകാലായിൽ ദീപു, മോതിരവയൽ സ്വദേശി പുള്ളോലിൽ വീട് സുജിത്ത്, അടിച്ചിപ്പുഴ സ്വദേശികളായ അടിമുറിയിൽ വിശാഖ്, പുള്ളോലിൽ ശിവകുമാര്‍ , ചെല്ലക്കാട് സ്വദേശി കടാമുള ജുബിൻ മാത്യു എന്നിവരാണ് പിടിയിലായത്. ​ശനിയാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. തൂങ്ങിമരിക്കാൻ ശ്രമിച്ച ചേത്തയ്ക്കൽ സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അറിഞ്ഞ് എത്തിയതായിരുന്നു മദ്യപസംഘം.

ആശുപത്രിയിലെ ഒ.പി മുറിയിലേക്ക് ഇവർ ബലമായി ഇരച്ചുകയറുന്നതിനിടെ സമീപത്തെ ബെഡിൽ ട്രിപ്പ് ഇട്ടു കിടത്തിയിരുന്ന കുട്ടി നിലത്തു വീഴാൻ ആഞ്ഞു. ഇത് കുട്ടിയുടെ പിതാവ് ചോദ്യം ചെയ്തതോടെ സംഘം തർക്കത്തിലേർപ്പെട്ടു.​സംഘർഷം ഒഴിവാക്കാൻ ഇടപെട്ട സെക്യൂരിറ്റി ജീവനക്കാരൻ പ്രകാശിനെ മദ്യപസംഘം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.വിവരമറിഞ്ഞെത്തിയ റാന്നി പോലീസ് രാത്രി തന്നെ പ്രതികളെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...