ഭാരത് ജോഡോ യാത്ര നൂറാം ദിനത്തിലേക്ക് ; ഇതുവരെ പിന്നിട്ടത് 2798 കിലോമീറ്റർ

For full experience, Download our mobile application:
Get it on Google Play

രാജസ്ഥാൻ : രാഹുൽ ഗാന്ധിയുടെ നേതൃതത്തിലുള്ള കോൺഗ്രസിന്‍റെ ഭാരത് ജോഡോ യാത്ര നൂറാം ദിവസത്തിലേക്ക്. രാജസ്ഥാനിലാണ് നിലവിൽ പര്യടനം നടത്തുന്നത്. മുതിർന്ന കോൺഗ്രസ് നേതാക്കൾ യാത്രയുടെ ഭാഗമാകും. വെറുപ്പിന്‍റെ രാഷ്ട്രീയത്തിനെതിരെ ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഭാരത് ജോഡോയാത്ര. ഇതുവരെ ഏഴ് സംസ്ഥാനങ്ങളിലായി ഇതിനകം 2798 കിലോമീറ്റർ പിന്നിട്ടു. ജനുവരി 26 യാത്ര ശ്രീനഗറിൽ സമാപിക്കും. ഇനി 737 കിലോമീറ്റർ മാത്രമാണ് അവശേഷിക്കുന്നത്.

ഭാരത് ജോഡോയുടെ നൂറ് ദിനങ്ങൾ ആഘോഷിക്കുന്നതിനായി കോൺഗ്രസ് ജയ്പൂരിൽ വൈകുന്നേരം ഏഴ് മണിക്ക് സംഗീത പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടാതെ ജയ്പൂരിലെ കോൺഗ്രസ് ഓഫീസിൽ വൈകുന്നേരം നാല് മണിക്ക് രാഹുൽ ഗാന്ധി വാർത്താ സമ്മേളനവും നടത്തും. സെപ്റ്റംബർ 7 ന് കന്യാകുമാരിയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. രാജസ്ഥാനിൽ പ്രവേശിക്കുന്നതിന് മുമ്പ് ഭാരത് ജോഡോ യാത്ര ഇതുവരെ തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ സഞ്ചരിച്ചു. രാജസ്ഥാൻ കവർ ചെയ്ത ശേഷം ഡിസംബർ 21 ന് യാത്ര ഹരിയാനയിൽ പ്രവേശിക്കും. കോൺഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനമാണ് രാജസ്ഥാൻ.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രംപ് സൃഷ്ടിക്കുന്നത് ആണവ അരക്ഷിതാവസ്ഥ : കൂടുതൽ രാജ്യങ്ങൾ ആണവായുധം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു ;...

0
ടെഹ്‌റാൻ : ആഗോള ആണവസുരക്ഷയുടെ അടിത്തറമാന്തുന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിത്തം : നവജാതശിശുവിന് ദാരുണാന്ത്യം ; രണ്ട് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി...

0
ഭോപ്പാൽ : ജില്ലാ ആശുപത്രിയിൽ നവജാതശിശുക്കൾക്കുള്ള ഇന്റൻസീവ് കെയർ യൂണിറ്റിലെ (എൻഐസിയു)...

റാവൽപിണ്ടിയിൽ സൈനിക വിന്യാസം ; മൂന്ന് കമ്പനി സൈന്യത്തെ നിയോഗിക്കാൻ ഉത്തരവ്

0
ഇസ്‌ലാമാബാദ്: പാക് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന റാവൽപിണ്ടിയിൽ മൂന്ന് കമ്പനി...

റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം ; ജീവനക്കാർക്ക് മർദനമേറ്റു

0
പത്തനംതിട്ട: പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം. ആശുപത്രി ജീവനക്കാർക്ക് മർദനത്തിൽ...