തിരുവനന്തപുരം: സർക്കാരിന്റെ പ്രളയ കൃഷിനാശ സഹായ വിതരണത്തിൽ വീഴ്ചയുണ്ടായെന്ന് സമ്മതിച്ച് മന്ത്രി ടി സിദ്ദിഖ്. വിതരണം ഉടൻ പൂർത്തിയാകുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു. കുട്ടനാട്ടിൽ മാത്രം സഹായം ലഭിക്കാൻ ഉള്ളത് ആയിരങ്ങളാണ്. പ്രളയ ദുരിതബാധിതർക്ക് പ്രഖ്യാപിച്ച 10,000 രൂപയുടെ അടിയന്തര ധനസഹായം ഇനിയും നിരവധി പേർക്ക് ലഭിക്കാനുണ്ട്. പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ടവർ സർക്കാർ പ്രഖ്യാപിച്ച അടിയന്തര സഹായത്തിനായുള്ള കാത്തിരിപ്പിലാണ് ഇന്നും. കോട്ടയം ജില്ലയിലെ പടിഞ്ഞാറൻ മേഖലകളിലെ പ്രളയ ബാധിതർക്കാണ് അടിയന്തര സഹായം ഇനിയും ലഭിക്കാത്തത്. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങിയിട്ടും ഇവരുടെ അക്കൗണ്ടിൽ സഹായധനം എത്തിയില്ല.
ഈ മനുഷ്യരുടെ കണ്ണീർ സർക്കാർ കാണാത്തതെന്തേ? പറഞ്ഞുപറ്റിക്കുന്നോ? പ്രളയബാധിതർക്ക് അടിയന്തര സഹായം നൽകിയില്ലഇതിനിടെയാണ് പ്രളയ കൃഷിനാശ സഹായവിതരണം പൂർത്തിയായില്ലെന്ന് മന്ത്രി ടി സിദ്ദിഖും തുറന്ന് സമ്മതിച്ചത്. അതേസമയം സ്വകാര്യ വാഹന ഉപയോഗത്തിൽ മന്ത്രി കെ എം ഷാജിയെ ടി സിദ്ദിഖ് ന്യായീകരിച്ചു. സുഹൃത്തിന്റെ വാഹനം മന്ത്രി ഉപയോഗിച്ചതിൽ തെറ്റില്ലെന്നാണ് ടി സിദ്ദിഖിന്റെ ന്യായീകരണം. കുഴപ്പമില്ലാത്ത ആളായതു കൊണ്ടായിരിക്കുമല്ലോ വാഹനം ഉപയോഗിച്ചത് എന്നും സൗജന്യം ഉപയോഗിക്കരുത് എന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സുഹൃത്തിന്റെ കോടികളുടെ റേഞ്ച് റോവർ കാർ ഉപയോഗിച്ചതിനെ നമ്മൾ ഒരാളുടെ അടുത്ത് നിന്ന് ചായ വാങ്ങി കുടിക്കാറില്ലേ എന്ന് മന്ത്രി നിസാരവൽക്കരിക്കുകയും ചെയ്തു.






























