പട്ന : തമിഴ്നാട്ടില്‍ ബീഹാറില്‍ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മര്‍ദ്ദനമേറ്റതായുള്ള പ്രചാരണം തള്ളി ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് വ്യാപക പ്രചാരം നേടിയ വീഡിയോകള്‍ വസ്തുതാ വിരുദ്ധമാണെന്ന് തേജസ്വി വിശദമാക്കിയത്. വിഷയത്തില്‍ ഇരു സര്‍ക്കാരുകളുടേയും വിശദീകരണം ബോധ്യപ്പെട്ടില്ലെങ്കില്‍ കേന്ദ്രത്തിന്‍റെ സഹായം തേടാനും തേജസ്വി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.
രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള ബിജെപി ശ്രമങ്ങളാണ് വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നാണ് തേജസ്വിയും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പ്രതികരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചാരം നേടിയ വീഡിയോകള്‍ വസ്തുതാ വിരുദ്ധമാണെന്നും പഴയതാണെന്നും നേരത്തെ തമിഴ്നാട് ഡിജിപി സി ശൈലേന്ദ്ര ബാബു വിശദമാക്കിയിരുന്നു.
തമിഴ്നാട്ടില്‍ നേരത്തെ വ്യത്യസ്ത സംഭവങ്ങളിലായുണ്ടായ അക്രമ വീഡിയോയാണ് നിലവില്‍ ബിഹാര്‍ സ്വദേശികള്‍ക്കെതിരായ ആക്രമണമെന്ന നിലയില്‍ പ്രചരിപ്പിക്കുന്നതെന്നും തമിഴ്നാട് ഡിജിപി വിശദമാക്കിയിരുന്നു. വസ്തുതകളില്‍ താല്‍പര്യമില്ലാത്തവരാണ് ഇത്തരം വ്യാജ പ്രചാരങ്ങളില്‍ മുഴുകിയിട്ടുള്ളതെന്നും തേജസ്വി യാദവ് ബിജെപിയെ കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് വിജയ് കുമാര്‍ സിന്‍ഹ സഭയില്‍ കാണിച്ച വീഡിയോക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് തേജസ്വി നടത്തിയത്.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.