തിരുവനന്തപുരം : നിയമസഭയില്‍ പ്രതിപക്ഷത്തിനുനേരെ ആഞ്ഞടിച്ച് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പ്രതിപക്ഷം നിയമസഭയില്‍ മന്ത്രിമാരെ അസഭ്യം പറയുന്നുവെന്ന് മന്ത്രി ശിവന്‍കുട്ടി ആരോപിച്ചു. പ്രതിഷേധം മന്ത്രിമാര്‍ക്ക് നേരെ വേണ്ടെന്നും തങ്ങളാരും ഓട് പൊളിച്ച് വന്നവരല്ലെന്നും മന്ത്രി പറഞ്ഞു.
സഭയില്‍ പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നത് മനസിലാക്കാം. പക്ഷേ നിങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് പറയാന്‍ അവര്‍ പറയുന്നത് എന്തിനെന്ന് മന്ത്രി ചോദിച്ചു. റോജി എം ജോണ്‍ എംഎല്‍എയുടെ പേര് ഉള്‍പ്പെടെ പറഞ്ഞാണ് നിയമസഭയില്‍ മന്ത്രി ആഞ്ഞടിച്ചത്. തങ്ങളെ വിരട്ടാന്‍ നോക്കേണ്ട. മന്ത്രിമാരെ നോക്കി അസഭ്യം പറയാനും വിരട്ടാനും വരേണ്ട. തങ്ങളാരും ഓട് പൊളിച്ച് നിയമസഭയില്‍ വന്നവരല്ലെന്നും ജനങ്ങള്‍ തിരഞ്ഞെടുത്താണ് തങ്ങളെ ഇങ്ങോട്ട് അയച്ചതെന്നും ശിവന്‍കുട്ടി ആഞ്ഞടിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























