തിരുവനന്തപുരം: തൈക്കാട് ഗവ. മോഡൽ എച്ച് എസ് എസ് എൽ പി സ്‌കൂളിലെ കുട്ടികൾക്ക് മറുപടി നൽകി പൊതുവിദ്യഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കുട്ടികൾ ഉച്ചഭക്ഷണത്തിനായി നാട്ടുനനച്ച് വളർത്തിയിരുന്ന കോളിഫ്ലവർ അടക്കമുള്ള പച്ചക്കറികൾ ആരോ മോഷ്ടിച്ചിരുന്നു. ഇത് കാണിച്ച് ഇവർ വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് അയച്ചിരുന്നു. ഇതിലാണ് അദ്ദേഹത്തിൻ്റെ മറുപടി. പ്രിയപ്പെട്ട കുഞ്ഞുങ്ങൾ വിഷമിക്കേണ്ട എന്നും, സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറിപ്പിൻ്റെ പൂർണ്ണരൂപം
തൈക്കാട് ഗവൺമെൻറ് മോഡൽ എച്ച്.എസ്.എൽ.പി. സ്കൂളിലെ തോട്ടത്തിൽ നിന്ന് പച്ചക്കറി മോഷണം പോയതായുള്ള കുഞ്ഞുങ്ങളുടെ പരാതി ശ്രദ്ധയിൽപ്പെട്ടു. ഇക്കാര്യത്തിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. വിദ്യാഭ്യാസ അധികൃതരോടും കാര്യങ്ങൾ അന്വേഷിച്ചറിയാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ എൻ്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങൾ വിഷമിക്കേണ്ട എന്നാണ് എനിക്ക് പറയാനുള്ളത്. നിങ്ങളോടൊപ്പം ഞാനുമുണ്ട്….