പ്രതീക്ഷയോടെ സിപിഎം ; ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ മുസ്ലിം ലീഗ് തങ്ങളുടെയൊപ്പം നില്‍ക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഏക സിവില്‍ കോഡ് വിരുദ്ധ സമരത്തില്‍ മുസ്സിം ലീഗ് കൂടെ നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി വി ശിവന്‍കുട്ടി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കോണ്‍ഗ്രസിന് ഇപ്പോഴും അഴകൊഴമ്പന്‍ നിലപാടാണ്. മുസ്ലിം ലീഗ് ജനാധിപത്യ പാര്‍ട്ടിയാണ്. പല വിഷയങ്ങളിലും ലീഗിന്റേത് ശക്തമായ നിലപാടാണ്. അതിനാലാണ് ലീഗിനെ ക്ഷണിച്ചത്. കോണ്‍ഗ്രസിന് അഴകൊഴമ്പന്‍ സമീപനമാണുള്ളത്. ഉറച്ച നിലപാടില്ല. ഇഎംഎസിന്റെ നയങ്ങളില്‍ നിന്ന് സിപിഎം വ്യതിചലിച്ചുവെന്ന കോണ്‍ഗ്രസ് ആരോപണം തെറ്റാണ്. അങ്ങനെ പറയുന്നവര്‍ രേഖകള്‍ പരിശോധിക്കണം’, ശിവന്‍കുട്ടി പറഞ്ഞു.

‘പ്ലസ് വണ്‍ സീറ്റ് -പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടുന്നുണ്ട്. മലബാറിനോട് അവഗണന ഇല്ല. പതിനാറാം തിയതിയ്ക്ക് ശേഷം എയിഡഡ് മാനേജ്‌മെന്റിന് അധിക സീറ്റ് അനുവദിക്കും. പഞ്ചായത്ത്, താലൂക്ക് അടിസ്ഥാനത്തിലെ കുറവിനനുസരിച്ചാകും ഇത്. വിദ്യാഭ്യാസ മന്ത്രിക്ക് എതിരെ സമരവുമായി രംഗത്തു വരിക എന്നത് രാഷ്ട്രീയ ലക്ഷ്യമാണ്. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നത്തില്‍ രാഷ്ട്രീയം കാണരുത്. പ്രശ്‌നം പരിഹരിക്കപ്പെടും’, മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അതേസമയം, സിപിഎമ്മിന്റെ ഏക സിവില്‍ കോഡ് സെമിനാറില്‍ ലീഗ് പങ്കെടുക്കില്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. സിപിഎമ്മിന്റെ ക്ഷണം തള്ളാന്‍ ഇന്ന് പാണക്കാട് ചേരുന്ന യോഗം തീരുമാനിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴിലെ കയ്യാങ്കളി : മണ്ഡലത്തിൽ സജീവമാകാൻ രമ്യ ഹരിദാസ്

0
ചിറയിൻകീഴ് : ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളി വിവാദത്തിനിടെ മണ്ഡലത്തിൽ സജീവമാകാൻ...

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന്...

പിണറായിക്കും റിയാസിനും എതിരെ കള്ളക്കഥകൾ ഉണ്ടാക്കുന്നു ; ഇഡിക്കെതിരെ എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായിക്കും റിയാസിനും എതിരെ ഇഡി കള്ളക്കഥകൾ ഉണ്ടാക്കുന്നെന്ന് സിപിഐ സംസ്ഥാന...

കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം

0
തിരുവനന്തപുരം: കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം. ഇന്നലെ രാത്രിയും...