3.80 കോടി പാഠപുസ്തകങ്ങളാണ് സംസ്ഥാന സർക്കാർ വിതരണം ചെയ്തതെന്ന് മന്ത്രി വി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: 3.80 കോടി പാഠപുസ്തകങ്ങളാണ് സംസ്ഥാന സർക്കാർ വിതരണം ചെയ്തതെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി. തമ്പകച്ചുവട് ഗവ. യുപി സ്കൂള്‍ കെട്ടിടം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016 എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസരംഗം മഹാഭൂരിപക്ഷവും അടച്ചുപൂട്ടലിന്‍റെ വക്കിലായിരുന്നു. ഒരു സ്കൂളുപോലും അടച്ചുപൂട്ടില്ലെന്നും പൂട്ടിയ സ്കൂളുകൾ ഏറ്റെടുക്കുമെന്നും അന്ന് സർക്കാർ തീരുമാനമെടുത്തു. ഇതിന്‍റെ ഭാഗമായി നടപ്പിലാക്കി വരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പുതിയ അധ്യായം എഴുതിച്ചേർത്തു. 45000 ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് മുറികളാക്കിമാറ്റി. പുതിയ കെട്ടിടങ്ങൾ ആധുനിക സൗകര്യങ്ങളോടെയാണ് നിർമിച്ചത്. പാഠപുസ്തക വിതരണം, അധ്യാപക പരിശീലനം, സ്കൂൾ ഉച്ചഭക്ഷണ മെനു പരിഷ്കരണം തുടങ്ങി എല്ലാ രീതിയിലും കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ഒന്നു മുതൽ ഒമ്പതാം ക്ലാസുവരെ മുമ്പ് ഓൾ പ്രമോഷനായിരുന്ന സമ്പ്രദായം അവസാനിപ്പിച്ചു.

കുട്ടികളുടെ പഠനനിലവാരം ഉയർത്തി. ഏതെങ്കിലും വിഷയത്തിൽ കുട്ടികൾ പിന്നോട്ട് പോയാൽ അതിന്‍റെ ഉത്തരവാദിത്വം അധ്യാപകർക്കായിരിക്കുമെന്നും ഓരോ അധ്യാപകരും തനിക്ക് അവാർഡ് വേണമെന്ന് നിശ്ചയത്തോടെ പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി കിഫ്ബി, എംഎൽഎ ഫണ്ടിൽ നിന്നും 1.47 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. 4193 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന്റെ താഴെയും മുകളിലുമുള്ള നിലകളിൽ മൂന്ന് വീതം ക്ലാസ് മുറികളാണ് ഒരുക്കിയിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോന്നി ചെങ്ങറയിൽ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

0
കോന്നി: ചെങ്ങറയിൽ നിർമാണത്തിലിരുന്ന പുതിയ വീടിന്റെ വയറിങ് ജോലികൾക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ്...

തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...

ബാങ്ക് ജീവനക്കാർ സമരത്തിലേക്ക്; സെപ്റ്റംബർ 11-ന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു

0
ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക്...

ജലനിരപ്പ് ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ നിഗൂഢ ദ്വീപ് പ്രത്യക്ഷപ്പെട്ടു; പെട്ടെന്ന് അപ്രത്യക്ഷമായ സംഭവത്തിൽ കാനഡയിൽ...

0
കൊളംബിയ: കാനഡയിലെ റിസർവോയറിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട ദ്വീപ് കുറച്ച് ദിവസങ്ങൾക്ക്...