തിരുവനന്തപുരം: സർക്കാരിന്റെ മുഖം ജനങ്ങൾ നോക്കി കാണുന്നത് പോലീസിലൂടെയാണെന്ന് മന്ത്രി വി ശിവൻകുട്ടി. പോലീസിനോട് ഇണങ്ങിയും പിണങ്ങിയും രാഷ്ട്രീയ പ്രവർത്തനം നടത്തിയ വ്യക്തിയാണ് താൻ. പോലീസ് സംവിധാനം ഒരു ഗവൺമെന്റിന്റെ മുഖമുദ്രയാണെന്നും ചില സംഭവങ്ങൾ ഒഴിച്ചുനിർത്തിയാൽ പോലീസിന്റെ പ്രവർത്തനം മികച്ചതാണെന്നും മന്ത്രി പറഞ്ഞു. പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഗുണമേന്മ വിദ്യാഭ്യാസമാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. പോക്സോ കേസിൽ പ്രതികളായ ഒമ്പത് അധ്യാപകരെ സംസ്ഥാനത്ത് പിരിച്ചുവിട്ടു. നമ്മളുടെ മക്കളെ ഉപദ്രവിക്കാൻ അനുവദിക്കില്ല. വിദ്യാഭ്യാസ വകുപ്പ് മക്കൾക്ക് ഒപ്പമുണ്ട്. പോലീസ് കൂടെയുണ്ടാകണം. മന്ത്രി പറഞ്ഞു. നവ കേരളത്തെ പുതിയ ഉയരത്തിലേക്ക് നയിക്കാൻ പൊതുജനവും സർക്കാരിനൊപ്പം കൈകോർത്തു. കേരളത്തിന്റെ കുതിപ്പ് ലോകം വരെ എത്തി. ആഗോള വിനോദ സഞ്ചാര കേന്ദ്രമായി കേരളം മാറി. അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.