കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ന് ക​രം തീ​ർ‌​ത്ത് ഉ​ട​മ​സ്ഥാ​വ​കാ​ശം ല​ഭി​ക്കാ​ൻ വേ​ണ്ടി​വ​ന്ന​ത് 43 വ​ർ​ഷം

For full experience, Download our mobile application:
Get it on Google Play

കോ​ഴ​ഞ്ചേ​രി : പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ന് ക​രം തീ​ർ‌​ത്ത് ഉ​ട​മ​സ്ഥാ​വ​കാ​ശം ല​ഭി​ക്കാ​ൻ വേ​ണ്ടി​വ​ന്ന​ത് 43 വ​ർ​ഷം. സ്റ്റേ​ഡി​യം സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​രം അ​ട​ച്ച് സ്വ​ന്ത​മാ​ക്കി​യ​ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്. 1982 ലാ​ണ് അ​ന്ന​ത്തെ ഭ​ര​ണ സ​മി​തി തി​രു​വ​ല്ല – കോ​ഴ​ഞ്ചേ​രി റോ​ഡി​ല്‍ ടി ​ബി ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള 116 സെ​ന്‍റ് വ​യ​ല്‍ വി​ല​കൊ​ടു​ത്തു വാ​ങ്ങി സ്റ്റേ​ഡി​യം നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. സ്റ്റേ​ഡി​യ​ത്തി​നു​ വേ​ണ്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി ഗ്രൗ​ണ്ട് ഒ​രു​ക്കി​യെ​ങ്കി​ലും റ​വ​ന്യൂ വ​കു​പ്പി​ന്‍റെ വി​ല്ലേ​ജ് ക​ണ​ക്കി​ല്‍ ക​രം അ​ട​ച്ച് ത​ണ്ട​പ്പേ​രു സ​ഹി​തം പേ​രി​ല്‍ കൂ​ട്ടി​യി​രു​ന്നി​ല്ല. ഇ​തു​കൊ​ണ്ടു​ത​ന്നെ കേ​ന്ദ്ര -സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ​യും മ​റ്റ് അ​നു​ബ​ന്ധ ഏ​ജ​ന്‍​സി​ക​ളു​ടെ​യും സ​ഹാ​യ​ങ്ങ​ള്‍ ല​ഭി​ച്ചി​രു​ന്നി​ല്ല. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്‍ ബി​ജോ പി. ​മാ​ത്യു ന​ട​ത്തി​യ നീ​ണ്ട പ​രി​ശ്ര​മ​ത്തിന്‌റെ ഭാ​ഗ​മാ​യി​ട്ടാ​ണ് വ​സ്തു എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​ഴ​ഞ്ചേ​രി എ​ന്ന പേ​രി​ല്‍ ‍ തീ​റാ​ധാ​രം ചെ​യ്തു ക​രം അ​ട​ച്ച് ര​സീ​ത് ല​ഭി​ച്ച​ത്.

ഭൂ​മി പ​ഞ്ചാ​യ​ത്തി​ന്‍റെ പേ​രി​ൽ കൂ​ട്ടു​ന്ന​തി​നു ത​ട​സ​ങ്ങ​ളേ​റെ ഉ​ണ്ടാ​യി​രു​ന്ന​താ​യി ബി​ജോ പി. ​മാ​ത്യു പ​റ​ഞ്ഞു. വി​ല്ലേ​ജ് ഓ​ഫീ​സ്, സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ്, താ​ലൂ​ക്ക് , ക​ള​ക്ട​റേ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ര​ന്ത​രം ക​യ​റി​യി​റ​ങ്ങി​യ​തു​കൊ​ണ്ടാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ണ്ട​പ്പേ​രി​ല്‍ വ​സ്തു പേ​രി​ല്‍ കൂ​ട്ടാ​ന്‍ ക​ഴി​ഞ്ഞ​ത്. നി​ല​വി​ല്‍ സ്‌​റ്റേ​ഡി​യം നി​ല്‍​ക്കു​ന്ന പ്ര​ദേ​ശ​ത്തോ​ട് ചേ​ര്‍​ന്നു​ള്ള 50 ഏ​ക്ക​ര്‍ സ്ഥ​ലം കൂ​ടി ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞാ​ല്‍ കോ​ഴ​ഞ്ചേ​രി ടൗ​ൺഷി​പ്പ് രൂ​പീ​ക​ര​ണ​ത്തി​ന് ഏ​റെ സ​ഹാ​യ​ക​ര​മാ​കും. കോ​ഴ​ഞ്ചേ​രി മാ​ര്‍​ക്ക​റ്റി​ന്‍റെ കെ​ട്ടി​ട​ങ്ങ​ള്‍ പാ​ലം പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ളി​ച്ചു നീ​ക്കി​യ​തി​നാ​ല്‍ 50 ല​ക്ഷം രൂ​പ​യു​ടെ വാ​ര്‍​ഷി​ക ന​ഷ്ട​മാ​ണ് പ​ഞ്ചാ​യ​ത്തി​ന് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​തി​ന് പ​രി​ഹാ​ര​മാ​യി​ട്ട് പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​നും ടി​കെ റോ​ഡി​നും അ​ഭി​മു​ഖ​മാ​യി​ട്ടു​ള്ള സ്ഥ​ലം കൂ​ടി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​നു​മ​തി വാ​ങ്ങി​യാ​ല്‍ ക​ട മു​റി നി​ര്‍​മി​ച്ച് വ​രു​മാ​നം ക​ണ്ടെ​ത്താ​ന്‍ ക​ഴി​യു​മെ​ന്നും ബി​ജോ പി. ​മാ​ത്യു പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവാക്കളെ കയ്യിലെടുക്കാൻ രാഹുൽ; രാജ്യവ്യാപക പ്രതിഷേധങ്ങൾക്കൊരുങ്ങി കോൺഗ്രസ്, പുതിയ രാഷ്ട്രീയ തന്ത്രം

0
ന്യൂഡൽഹി: ജെൻ സികളെ അണിനിരത്തി കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്....

വിജയ്‌യുടെ ടി.വി.കെ ഇനി ദൃശ്യമാധ്യമങ്ങളിലേക്കും ; പുതിയ ചാനൽ രൂപീകരണ വാർത്തകൾ തമിഴ് രാഷ്ട്രീയത്തിൽ...

0
ചെന്നൈ: വിജയ്‌യുടെ പാർട്ടിയായ ടിവികെ വാർത്താ ചാനല്‍ ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. വെട്രി...

നിപ ; രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം മരുന്നുകൾ ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് എത്തിക്കും

0
കോഴിക്കോട്: കേരളത്തിൽ നിപ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം...

പന്തളത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം ; ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം പതിവാകുന്നു

0
പന്തളം : പന്തളത്ത് സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോട്ടവും ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷവും...