കോന്നി നിയോജക മണ്ഡലത്തിലെ 4 പൊതുവിദ്യാലയങ്ങളുടെ ഉദ്‌ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി നിയോജക മണ്ഡലത്തിലെ നിർമ്മാണം പൂർത്തികരിച്ച
ഗവ.എൽപിഎസ് പ്രമാടം, ഗവ എൽപിഎസ് മലയാലപ്പുഴ, ഗവ എൽപിഎസ് ചിറ്റാർ, ഗവ ഹൈസ്കൂൾ മാങ്കോട്, സ്കൂൾ കെട്ടിടങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നാളെ ഉദ്ഘാടനം നിർവഹിക്കും. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിക്കും. ഒരു കോടി രൂപ ചിലവിൽ രണ്ടു നിലകളിലായി നിർമ്മാണം പൂർത്തീകരിച്ച പ്രമാടം ഗവ. എൽപി സ്കൂളിൽ 3979 ചതുരശ്ര അടി വിസ്തീർണത്തിൽ 6 ക്ലാസ് മുറികളും മുകളിൽ ഹാളുമാണ് നിർമ്മിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ എൻജിനീയറിങ് വിഭാഗത്തിനായിരുന്നു നിർവഹണ ചുമതല.

രണ്ട് കോടി രൂപ ചിലവിൽ നിർമ്മാണം പൂർത്തീകരിച്ച മലയാലപ്പുഴ ഗവ. എൽ പി സ്കൂളിൽ ഇരുനിലകളിലായി 6000 ചതുരശ്ര അടി വിസ്തീർണത്തിൽ 10 ക്ലാസ് റൂമുകളും ഓഫീസ് റൂമും പാചകപ്പുരയും ടോയ്ലറ്റ് ബ്ലോക്കും നിർമ്മിച്ചിട്ടുണ്ട്. സ്കൂളിന് ചുറ്റും മതിലും മുറ്റം ഇന്റർലോക്ക് കട്ടകളും വിരിച്ചിട്ടുണ്ട്. 115 വർഷം പഴക്കമുള്ള സ്കൂൾ മലയാലപ്പുഴ ജംഗ്ഷനിൽ നിന്നും പഞ്ചായത്ത് ഓഫീസിന് സമീപമാണ് പുതിയതായി നിർമ്മാണം പൂർത്തിയാക്കിയത്. പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് നിർമാണപ്രവർത്തികൾ പൂർത്തീകരിച്ചത്.

ഒന്നരക്കോടി രൂപ ചിലവിൽ നിർമ്മാണം പൂർത്തിയാക്കിയ ചിറ്റാർ കൂത്താട്ടുകുളം ഗവ എൽ പി സ്കൂൾ 5000 ചതുരശ്ര അടി വിസ്തീർണത്തിൽ ഏഴു ക്ലാസ്സ് റൂമുകളും ഒരു ഓഫീസ് മുറിയും ടോയ്ലറ്റ് ബ്ലോക്കും ആണ് നിർമ്മിച്ചിരിക്കുന്നത്. പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചത്. 1.30 കോടി രൂപ ചിലവിൽ നിർമ്മാണം പൂർത്തിയാക്കിയ മാങ്കോട് ഗവ. സ്കൂളിൽ 4035 ചതുരശ്ര അടി വിസ്തീർണത്തിൽ 8 ക്ലാസ് മുറികളും ടോയ്ലറ്റ്കളും ആണ് നിർമ്മിച്ചിരിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് കില എൻജിനീയറിങ് വിഭാഗമാണ് നിർമ്മാണ പ്രവർത്തികൾ നടത്തിയത്. മാങ്കോട് സ്കൂളിൽ ഹയർസെക്കൻഡറി ബ്ലോക്ക് നിർമ്മിക്കുന്നതിന് 72 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പുതിയ ഹയർസെക്കൻഡറി ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.

രാവിലെ 9.30 ന് പ്രമാടം ഗവ എൽപി സ്കൂൾ ഉദ്ഘാടനവും, 10. 30 ന് മലയാലപ്പുഴ ഗവ. എൽ പി സ്കൂൾ ഉദ്ഘാടനവും 11:30ന് ചിറ്റാർ കൂത്താട്ടുകുളം ഗവ എൽപി സ്കൂൾ ഉദ്ഘാടനവും ഉച്ചയ്ക്ക് രണ്ടുമണിക്ക് മാങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഉദ്ഘാടനവും പുതിയ സെക്കണ്ടറി ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനവും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിക്കും. വിവിധ സ്കൂൾ അങ്കണങ്ങളിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ജില്ലാ കളക്ടർ, ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, സാമൂഹ്യ- സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ വാക്കേറ്റം ; വെട്ടുകത്തികൊണ്ടും കമ്പികൊണ്ടും അക്രമം ; മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

0
തിരുവനന്തപുരം: കൈലാത്തുകോണം എൽ.പി. സ്കൂളിന് സമീപം ഓണാഘോഷത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട്...

മാരകമായ ദീർഘദൂര വ്യോമപ്രതിരോധ മിസൈൽ ; എസ്-400 വീണ്ടും ഇന്ത്യയിലേക്ക്

0
ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധശേഷി കൂടുതൽ ശക്തമാക്കുന്നതിനായി ലോകത്തിലെ ഏറ്റവും...

ആപ്പിളിനെ 15 വർഷം നയിച്ച ടിം കുക്ക് സ്ഥാനമൊഴിഞ്ഞു ; സിഇഓ സ്ഥാനത്ത് ഇനി...

0
ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോൺ ടെർനസ് ചുമതലയേറ്റു. 15 വർഷക്കാലം...

പ്രത്യയശാസ്ത്ര ശാഠ്യം പാർട്ടി ക്ലാസുകളിൽ മതി ; സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കാന്തപുരം സമസ്ത സംഘടനകൾ

0
മലപ്പുറം: സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കാന്തപുരം സമസ്ത സംഘടനകൾ. പ്രത്യയശാസ്ത്ര ശാഠ്യം പാർട്ടി...