കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കിലെ ക്രമക്കേടിൽ കണക്കുകള്‍ വ്യക്തമാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണെന്ന് ആവര്‍ത്തിച്ച് ദേവസ്വം മന്ത്രി വിഎൻ വാസവൻ. ദേവസം ബോര്‍ഡ് എല്ലാം പറയുമെന്നും സര്‍ക്കാരിന് വരവ് ചെലവ് സംബന്ധിച്ച കണക്ക് പറയാൻ അധികാരമില്ലെന്നും വിഎൻ വാസവൻ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് കൊടുത്ത മറുപടി കൃത്യമാണ്. ദേവസ്വം ബോർഡ് അഡ്വാൻസ് കൊടുത്ത പണം തിരികെ കൊടുത്തിട്ടുണ്ട്. കണക്കുകളിൽ വ്യക്തത വരുത്തണമെങ്കിൽ ബോർഡിനോട് ചോദിക്കണം. കോടതിയാണ് ഇക്കാര്യങ്ങളിൽ ഇടപെടുകയും നിർദേശം കൊടുക്കുകയും ചെയ്തത്. ദേവസ്വം ബോർഡിനോട് ചോദിക്കേണ്ട സമയത്ത് ആവശ്യം എങ്കിൽ ചോദിക്കും. ബോര്‍ഡിനോട് കാര്യങ്ങൾ ചോദിക്കാൻ സർക്കാരിന് അധികാരമില്ലെന്നും വിഎൻ വാസവൻ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയമായി ബന്ധപ്പെട്ട് എസ്ഐടി അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തതോടെ കോണ്‍ഗ്രസ് ഒന്നും മിണ്ടുന്നില്ല. കൊടിമരം മാറ്റി സ്ഥാപിച്ചതിലടക്കം അന്വേഷണം നടക്കട്ടെയെന്നും എല്ലാം കാണാമെന്നും അടൂർ പ്രകാശ്, ആന്‍റോ ആന്‍റണി എന്നിവര്‍ ഉണ്ണികൃഷ്ണൻ പോറ്റിയുമായിസോണിയ ഗാന്ധിയുടെ അടുത്ത എത്തിയതിൽ ഇപ്പോഴും മറുപടി പറയുന്നില്ലെന്നും വിഎൻ വാസവൻ ആരോപിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]





























