റോപ് വേ പൂർത്തിയാകുന്നതോടെ ശബരിമലയിൽ ഡോളി അവസാനിപ്പിക്കുമെന്ന് മന്ത്രി വി എൻ വാസവൻ

For full experience, Download our mobile application:
Get it on Google Play

ശബരിമല : റോപ് വേ പൂർത്തിയാകുന്നതോടെ ശബരിമലയിൽ ഡോളി അവസാനിപ്പിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. ഒരു മാസത്തിനുള്ളിൽ ശിലാസ്ഥാപനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ബി.ഒ ടി മാതൃകയിലാണ് നിർമ്മാണം. ഒന്നര വർഷമാണ് നിർമ്മാണത്തിനായി കമ്പനി പറഞ്ഞിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 53 ലക്ഷം തീർത്ഥാടകർ സീസണിൽ മല ചവിട്ടി. 10 ലക്ഷം പേർ സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്തി. 6 ലക്ഷം പേർ അധികമായി എത്തി. 440 കോടിയുടെ വരുമാനം ഉണ്ടായി. കഴിഞ്ഞ വർഷം 360 കോടി ആയിരുന്നു. 80 കോടി അധിക വരുമാനം നേടിയെന്നും മന്ത്രി പറഞ്ഞു.

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം മികവുറ്റതാക്കാൻ സാധിച്ചത് വിവിധ വകുപ്പുകളുടെ ഒത്തൊരുമയിലൂടെയാണ്. നൂറുകണക്കിന് ജീവനക്കാരുടെ ഊണും ഉറക്കവും ഉപേക്ഷിച്ചുള്ള വിശ്രമരഹിതമായ പ്രവർത്തന വിജയമാണ് ശബരിമലയിൽ ദൃശ്യമായത്. ആരെയും പേരെടുത്ത് പറയുന്നില്ല ഇത്തവണ ശബരിമലയിൽ ജോലി നിർവ്വഹിച്ച എല്ലാവർക്കും അവകാശപ്പെട്ടതാണ് ഈ തീർത്ഥാടന കാലത്തിന്റെ വിജയം. ഒരുമയുണ്ടെങ്കിൽ എന്ത് ലക്ഷ്യവും നമുക്ക് കൈവരിക്കാമെന്നത് ഈ വർഷത്തെ ശബരിമല മണ്ഡല തീർത്ഥാടന കാലം അടിവരയിരുന്നു. ഒരിക്കൽ കൂടി ഈ മണ്ഡലകാലം വിജയകരമാക്കിയ എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല നെയ്യ് ക്രമക്കേട് : മിൽമയുമായുള്ള കരാറിൽ ദേവസ്വം ബോർഡിന് നഷ്ടമായത് രണ്ടേകാൽ...

0
തിരുവനന്തപുരം : ശബരിമല നെയ്യ് ക്രമക്കേടിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മിൽമയ്ക്ക്...

കണ്ണൂർ പൊയ്ത്തുംകടവിലെ 20കാരിയുടെ ആത്മഹത്യ ; ഭർത്താവ് ആസിഫിനായി ലുക്കൗട്ട് സർക്കുലർ

0
കണ്ണൂർ : പൊയ്ത്തുംകടവിലെ 20കാരിയുടെ ആത്മഹത്യയിൽ ഭർത്താവ് ആസിഫിനായി ലുക്കൗട്ട് സർക്കുലർ...

അദ്ധ്യാപകർ പ്രതിയായ എംഡിഎംഎ കേസ് ; മയക്കുമരുന്ന് കടത്തിന് വിദ്യാർത്ഥികളെ ഉപയോ​ഗിച്ചോ എന്ന് സംശയം...

0
കോഴിക്കോട്: വടകര അദ്ധ്യാപകർ പ്രതിയായ എംഡിഎംഎ കേസിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. അദ്ധ്യാപികമാർ...

ചർച്ചകൾ തുടരുന്നു ; കുട്ടികളെ ചൂഷണം ചെയ്യലുൾപ്പെടെ ഗുരുതര വീഴ്ചകളുണ്ടെന്ന് സമ്മതിച്ച് മെറ്റ

0
ന്യൂഡൽഹി : കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങൾ (സി.എസ്.എ.എം), ഡീപ്‌ഫേക്കുകൾ,...