കോൺ​ഗ്രസ് നേതാക്കൾക്കിടയിൽ ചേരിതിരഞ്ഞുള്ള തർക്കം തുടരുകയാണെന്ന് മന്ത്രി വി എൻ വാസവൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോൺ​ഗ്രസ് നേതാക്കൾക്കിടയിൽ ചേരിതിരഞ്ഞുള്ള തർക്കം തുടരുകയാണെന്ന് മന്ത്രി വി എൻ വാസവൻ. മുഖ്യമന്ത്രി കസേരയ്ക്കുവേണ്ടി കടിപിടി നടത്തുകയാണ് നേതാക്കളെന്നും വോട്ട് ചെയ്തത് അബദ്ധമായി പോയോ എന്ന് പല ആളുകളും പറയുന്നുവെന്നും വി എൻ വാസവൻ മാധ്യമങ്ങളോട് പറഞ്ഞു. എക്സിറ്റ് പോളുകളല്ല, ജനവിധിയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. എക്സിറ്റ് പോളുകൾ എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. കേരളത്തിലെ ഫലം എക്സിറ്റ് പോളുകളിൽ നിന്നും വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അങ്ങനെ ആണെങ്കിൽ പല എൽഡിഎഫ് എം എൽ എമാരും വിജയിക്കില്ലായിരുന്നു. പോളിങ് ആരംഭിക്കുന്നതിനു മുൻപേ യു ഡി എഫ് ആവേശത്തിലായിരുന്നുവെന്നും ചക്രവർത്തിയാകുന്നത് ആർക്കും സ്വപ്നം കാണും അവർ അത് കണ്ടോട്ടെയെന്നും വി എൻ വാസവൻ പരിഹസിച്ചു. പാലായടക്കം മധ്യകേരളത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ ഇടതുപക്ഷത്തിന് സാധിക്കുമെന്നും കേരള കോൺഗ്രസ് എം വന്നതിന്റെ ഗുണം ഇത്തവണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...

ആലപ്പുഴയിൽ വള്ളംകളിക്കിടെ കത്തിക്കുത്ത് : മൂന്നുപേർക്ക് കുത്തേറ്റു ; നാലുപേർ അറസ്റ്റിൽ

0
ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളിക്കിടെ കാണികൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ മൂന്നുപേർക്ക്...