തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ഓണ്‍ലൈനായി ചേരും. രാവിലെ ഒന്‍പതരയ്ക്കാണ് യോഗം. ആലപ്പുഴയിലെ കൊലപാതകങ്ങള്‍ക്ക് ശേഷമുള്ള സാഹചര്യങ്ങള്‍ മന്ത്രിസഭായോഗം വിലയിരുത്തും. പോലീസ് നടപടികള്‍, സമാധാനശ്രമങ്ങള്‍ എന്നിവ മുഖ്യമന്ത്രിയും ആലപ്പുഴയില്‍ നിന്നുള്ള മന്ത്രി സജി ചെറിയാനും വിശദീകരിച്ചേക്കും. ഇന്‍റലിജന്‍സിനും പോലീസിനും വീഴ്ചകള്‍ സംഭവിച്ചു എന്ന വിലയിരുത്തലുണ്ട്. പോലീസ് സേനക്കുള്ളില്‍ ആര്‍എസ്‌എസ് ഘടകം ഉണ്ടെന്ന ആരോപണം ആവര്‍ത്തിച്ചുയരുന്നതും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഒമിക്രോണ്‍ വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിയും മന്ത്രിസഭ വിലയിരുത്തും. അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയാനുള്ള നടപടികളും വിപണി ഇടപെടലും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.
സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ഓണ്‍ലൈനായി ചേരും
RECENT NEWS
Advertisment