Thursday, July 3, 2025 10:02 am

കേരളത്തിലെ മന്ത്രിമാര്‍ നിത്യരോഗികള്‍ ; ചികിത്സക്ക് സര്‍ക്കാര്‍ ചെലവാക്കുന്നത് ലക്ഷങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ  കാലത്ത്​ 19 മന്ത്രിമാര്‍ ആശുപത്രി ചിലവ് ഇനത്തില്‍ കൈപ്പറ്റിയത്​ 73.4 ലക്ഷം രൂപ. ഏറ്റവും കൂടുതല്‍ തുക കൈപ്പറ്റിയത്​ വനം മന്ത്രിയായിരുന്ന കെ.രാജുവാണ് – 8.68 ലക്ഷം.

ധനമന്ത്രിയായിരുന്ന ഡോ. ടി.എം. തോമസ്​ ഐസക് 7.74 ലക്ഷവും ആരോഗ്യമന്ത്രി കെ.കെ. ശൈലജ 7.32 ലക്ഷവും കൈപ്പറ്റി യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. ഏറ്റവും കുറഞ്ഞ തുക ചികിത്സ ഇനത്തില്‍ കൈപ്പറ്റിയത്​ വ്യവസായമന്ത്രി ഇ.പി. ജയരാജനാണ്​ – 42,884 രൂപ. ഗതാഗത മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രന്‍ വലിയ വ്യത്യാസമില്ലാതെ തൊട്ടടുത്തുണ്ട് -52,361 രൂപ. റവന്യൂമന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരന്‍ 73,258 രൂപ മാത്രമാണ്​ കൈപ്പറ്റിയത്​.

കൊച്ചിയിലെ ‘പ്രോപ്പര്‍ ചാനല്‍’ എന്ന സംഘടന വിവരാവകാശ നിയമപ്രകാരം ശേഖരിച്ച വിവരങ്ങളിലാണ്​ ഇക്കാര്യം വ്യക്തമായത്​. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ 4.68 ലക്ഷം ചികിത്സ ഇനത്തില്‍ കൈപ്പറ്റി. മറ്റ്​ മുന്‍ മന്ത്രിമാരുടെ ഇത്​ സംബന്ധിച്ച ചെലവുകള്‍ ഇപ്രകാരമാണ്​.

കെ. കൃഷ്​ണന്‍കുട്ടി -6.62 ലക്ഷം, വി.എസ്​. സുനില്‍കുമാര്‍ -6.04 ലക്ഷം, കടകംപള്ളി സുരേന്ദ്രന്‍ -5.5 ലക്ഷം, ജെ. മേഴ്​സിക്കുട്ടിയമ്മ -5.04 ലക്ഷം, ടി.പി. രാമകൃഷ്​ണന്‍ -4.36 ലക്ഷം, ജി. സുധാകരന്‍ -3.91 ലക്ഷം, രാമചന്ദ്രന്‍ കടന്നപ്പള്ളി -2.97 ലക്ഷം, എം.എം. മണി -2.49 ലക്ഷം, മാത്യു ടി. തോമസ്​ -1.82 ലക്ഷം, എ.കെ. ബാലന്‍ -1.55 ലക്ഷം, ഡോ. കെ.ടി. ജലീല്‍ -1.24 ലക്ഷം, പി. തിലോത്തമന്‍ -1.19 ലക്ഷം. വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രഫ. കെ.എന്‍. രവീ​ന്ദ്രനാഥ്​ മെഡിക്കല്‍ റീഇംപേഴ്​സ്​മെന്റ് ​ കൈപ്പറ്റിയതായി രേഖകളില്‍ കാണുന്നില്ല.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട ചിറ്റാറിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത പി.പി.മത്തായി മരിച്ച കേസിൽ സിബിഐ പുനരന്വേഷണം ആരംഭിച്ചു

0
സീതത്തോട് : കുടപ്പനക്കുളം പടിഞ്ഞാറെ ചരിവിൽ പി.പി.മത്തായിയുടെ മരണത്തിൽ സിബിഐ...

അമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ സഹോദരനെ ജ്യേഷ്ഠൻ കുത്തി പരിക്കേൽപ്പിച്ചു

0
തിരുവനന്തപുരം : അമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ സഹോദരനെ ജ്യേഷ്ഠൻ കുത്തി...

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും വർധന

0
കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും വർധന. ഗ്രാമിന് 40...

ആഞ്ഞിലിമുക്ക് – തെക്കെക്കര – കൊച്ചുകുളം റോഡിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

0
റാന്നി : തകർന്നുകിടന്ന ആഞ്ഞിലിമുക്ക് - തെക്കെക്കര - കൊച്ചുകുളം...