തിരുവനന്തപുരം : താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ സംസ്ഥാനത്ത് സമരം ശക്തമാകുമ്പോഴും താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ കൂടുതല്‍ പേരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഉണ്ടാകും. അതേസമയം പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ യോഗ്യരായവരെ സ്ഥിരപ്പെടുത്തുന്നതില്‍ തെറ്റില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
ആരോഗ്യവകുപ്പ്, വനംവകുപ്പ്, കെപ്‌കോ, മത്സ്യഫെഡ് അടക്കം നിരവധി സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തല്‍ ശുപാര്‍ശകള്‍ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്ക് വരും. സര്‍ക്കാര്‍ കോളജുകളില്‍ നൂറോളം അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കും. ഇതിനു പുറമേ ഹയര്‍ സെക്കന്‍ഡറി വകുപ്പിലടക്കം കൂടുതല്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.