സത്യപ്രതിജ്ഞ ; സര്‍ക്കാരിന്റെ വിശദീകരണം ഹൈക്കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: സ​ത്യ​പ്ര​തി​ജ്ഞ ​ച​ട​ങ്ങി​ല്‍ 500 പേ​രെ​യാ​ണ് ക്ഷ​ണി​ച്ച​തെ​ങ്കി​ലും 400ല്‍ ​താ​ഴെ ആ​ള്‍​ക്കാ​രെ മാ​ത്ര​മേ പ്ര​തീ​ക്ഷി​ക്കു​ന്നു​ള്ളു​വെ​ന്ന് സ​ര്‍​ക്കാ​ര്‍. സ​ത്യ​പ്ര​തി​ജ്ഞ​യ്‌​ക്കെ​തി​രാ​യ ഹ​ര്‍​ജി​യി​ല്‍ വി​ശ​ദീ​ക​ര​ണം തേടിയ ഹൈക്കോ​ട​തി​യെ സ​ര്‍​ക്കാ​ര്‍ അറിയിച്ചതാണ് ഇക്കാര്യം.

സ​ത്യ​പ്ര​തി​ജ്ഞ ന​ട​ത്തു​ന്ന​ത് എ​ല്ലാ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചാ​കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു. ചടങ്ങില്‍ എം​എ​ല്‍​എ​മാ​ര്‍, ന്യാ​ധി​പ​ന്മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച വൈകിട്ട് 3.30ന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നും ചീഫ്‌ സെക്രട്ടറി അറിയിച്ചു.

ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ ഇരട്ട മാസ്‌ക് ധരിക്കണം. സെക്രട്ടറിയേറ്റിന് സമീപമുള്ള സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉച്ചതിരിഞ്ഞ് 2.45ന് തന്നെ ക്ഷണിക്കപ്പെട്ട അതിഥികള്‍ എത്തണം. വരുന്നവര്‍ 48 മണിക്കൂറിനകം എടുത്തിട്ടുളള ആര്‍ടിപിസിആര്‍/ട്രൂനാറ്റ്/ആര്‍ടി ലാബ് നെഗറ്റീവ് റിസള്‍ട്ടോ, കോവിഡ് വാക്സിനേഷന്‍ അന്തിമ സര്‍ട്ടിഫിക്കറ്റോ കൈവശം വെയ്ക്കണം. ചടങ്ങിലെത്തുന്നവര്‍ക്ക് എംഎല്‍എ ഹോസ്റ്റലിലും സെക്രട്ടറിയേറ്റ് അനക്സ് ഒന്നിലും കോവിഡ് പരിശോധനയ്ക്കുളള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് അനക്സ് ഒന്ന്, പ്രസ്‌ക്ലബ് എന്നിവയുടെ സമീപത്തുള്ള ഗേറ്റുവഴി മാത്രമേ അകത്ത് പ്രവേശിക്കാവൂ.

പങ്കെടുക്കുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടത് സെക്രട്ടറിയേറ്റ് മെയിന്‍ ക്യാമ്പസ്, സെക്രട്ടറിയേറ്റ് അനക്സ് രണ്ട് മന്ദിരം, കേരള സര്‍വകലാശാല ക്യാമ്പസ്, യൂണിവേഴ്‌സിറ്റി കോളേജ്, ഗവ.സംസ്‌കൃത കോളേജ് എന്നിവിടങ്ങളിലാണ്. പങ്കെടുക്കുന്നവരുടെ ക്ഷണക്കത്തില്‍ തന്നെ ഗേറ്റ് പാസും കാര്‍ പാസും ഉണ്ടാകും. ഈ നിര്‍ദ്ദേശങ്ങളെല്ലാം കര്‍ശ്ശനമായി തന്നെ പാലിച്ചിരിക്കണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നുണ്ട്.

സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി കോ​വി​ഡ് നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി തൃ​ശൂ​രി​ലെ ചി​കി​ത്സാ നീ​തി സം​ഘ​ട​നാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ.​കെ.​ജെ. പ്രി​ന്‍​സാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. ലോ​ക്ക്ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ന​ട​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച്‌ ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​ട്ടി​ക്കും നി​ര്‍​ദ്ദേ​ശം ന​ല്‍​ക​ണ​മെ​ന്നു​മാ​ണ് ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...