തിരുവനന്തപുരം: കേരളം തുടര്‍ഭരണത്തിനൊരുങ്ങുകയാണ്. 500 പേരെ വെച്ച് നടത്താന്‍ തീരുമാനിച്ച സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഈ രീതിയില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഇടത് അനുഭാവി കൂടിയായ ശരദക്കുട്ടിയുടെ വിയോജന കുറിപ്പ്.
ഓഡിറ്റോറിയത്തില്‍ വിരലിലെണ്ണാവുന്ന ആളെ മാത്രം പങ്കെടുപ്പിച്ച് മകളുടെ വിവാഹം നടത്തിയത് സഹോദരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഇല്ലാഞ്ഞിട്ടല്ല. ആര്‍ഭാടങ്ങള്‍ ഇഷ്ടമല്ലാഞ്ഞിട്ടുമല്ല. അത് സര്‍ക്കാരിന്റെ ആരോഗ്യ -നിയമ സംവിധാനങ്ങളെ തടസ്സപ്പെടുത്തരുതെന്ന സാമൂഹ്യബോധം കൊണ്ടാണ്. അതുകൊണ്ടു മാത്രമാണ്. ഞങ്ങള്‍ മാത്രമല്ല ഇക്കഴിഞ്ഞ ഒരു വര്‍ഷത്തില്‍ എത്രയോ പേര്‍ അങ്ങനെ ചെയ്തു. പ്രിയപ്പെട്ടവരേ നമ്മളാണ് ശരി – ശാരദക്കുട്ടി ഫേസ്ബുക്കിലെഴുതി.
നേരത്തേ ഇടത് അനുഭവി കൂടിയായ ഡോ. ഷിംന അസീസും സമാനമായ രീതിയില്‍ പ്രതികരണം നടത്തിയിരുന്നു. ‘അഞ്ഞൂറ് പേരെ സത്യപ്രതിജ്ഞക്ക് കൂട്ടുന്നുണ്ട് പോലും.! എന്തിന്റെ പേരിലാണെങ്കിലും ശരികേടാണത്. ഈ കെട്ട കാലത്ത് ഒരു നിലയ്‌ക്കും അംഗീകരിക്കാനാവില്ല ഇങ്ങനെയൊരു ചടങ്ങ്. കൊണ്ട് നടന്നതും കൊണ്ട് പോയ് കൊല്ലിച്ചതും നീയേ ചാപ്പാ എന്ന ഗതിയാവുന്നല്ലോ.കഷ്ടം തന്നെ.! – എന്നായിരുന്നു ഷിംനയുടെ പ്രതികരണം.
സത്യപ്രതിജ്ഞ ഈ മാസം 20ന് മൂന്നര മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയും 21 മന്ത്രിമാരും ഗവര്‍ണര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ക്ഷണിക്കപ്പെട്ട 500 പേര്‍ക്കാണ് ചടങ്ങില്‍ പങ്കെടുക്കാനുള്ള അനുമതിയുള്ളത്.