Friday, April 4, 2025 1:17 pm

സംസ്ഥാനത്ത് ടിപിആര്‍ കൂടുതലുള്ള ആറ് ജില്ലകളില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ടിപിആര്‍ കൂടുതലുള്ള ആറ് ജില്ലകളില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം. പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും വീടുകളില്‍ ക്വാറന്റീന്‍ സൗകര്യമില്ലാത്തവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റാനും തീരുമാനിച്ചു.

തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് നിയന്ത്രണം. വടക്കന്‍ കേരളത്തിലെ ഉദ്യോഗസ്ഥരുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം. കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തിന് പിന്നാലെയാണ് തീരുമാനം. കേരളത്തില്‍ സ്ഥിതി സങ്കീര്‍ണമായി തുടരുകയാണെന്ന് യോഗം വിലയിരുത്തി.

ടിപിആര്‍ കൂടിയ ജില്ലകളെല്ലാം ടെസ്റ്റിങ് ടാര്‍ഗറ്റ് കൈവരിച്ചിട്ടുണ്ട്. എങ്കിലും രോഗ വ്യാപന സാധ്യതയുള്ള സ്ഥലങ്ങളില്‍ പരിശോധനകള്‍ പരമാവധി കൂട്ടണം. ക്വാറന്റൈനും കോണ്ടാക്‌ട് ട്രെയ്‌സിംഗും ശക്തമാക്കണം. പരിശോധന കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തണം. അനുബന്ധ രോഗമുള്ളവരെ കോവിഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കണം. ഇതോടൊപ്പം അവബോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് സേഫ്റ്റി അതോറിറ്റി അടച്ചുപൂട്ടിയത് ഏഴ് റെസ്റ്റോറന്‍റുകളും ഭക്ഷണശാലകളും

0
അബുദാബി : ഈ വര്‍ഷം ആദ്യ മൂന്ന് മാസത്തിനിടെ അബുദാബി അഗ്രികള്‍ച്ചര്‍...

താമരശ്ശേരിയില്‍ ലഹരി സംഘത്തെ പിടിച്ചു നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപം

0
കോഴിക്കോട്: താമരശ്ശേരി ചമലിൽ ആക്രമണം നടത്തിയ ലഹരി സംഘത്തെ കൈയോടെ പിടിച്ചു...

കിണറ്റിൽ നിറയെ ചെളിവെള്ളം ; കുടിവെള്ളം മുട്ടി വീട്ടുകാര്‍

0
അടൂർ : കിണറ്റിൽ നിറയെ ചെളിവെള്ളം. ശുദ്ധീകരണ സംവിധാനമില്ലാതെ ഒരുതുള്ളി...

കര്‍ണാടകയിലെ വിജയനഗറിൽ വിധവയായ യുവതിയെ ഡ്രൈവറും കണ്ടക്ടറും കൂട്ടബലാത്സംഗത്തിന് ഇരയാക്കി

0
ബെംഗളൂരു: മക്കള്‍ക്കൊപ്പം സ്വകാര്യ ബസില്‍ കയറിയ തന്നെ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ...