മന്ത്രിക്ക് പിഎഫ്‌ഐ ബന്ധം : വിശ്വാസയോഗ്യമില്ലെങ്കിലും ഗുരുതരം – സുരേന്ദ്രന്റെ ആരോപണത്തില്‍ വി.ടി ബല്‍റാം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: മന്ത്രി മുഹമ്മദ് റിയാസിന് പോപ്പുലര്‍ ഫ്രണ്ട് ബന്ധമുണ്ടെന്ന കെ സുരേന്ദ്രന്റെ ആരോപണം വിശ്വാസയോഗ്യമല്ലെങ്കിലും ഗുരുതരമാണെന്ന് വി.ടി ബല്‍റാം. സംസ്ഥാന ഭരണകൂടത്തിന്റെ തന്നെ വിശ്വാസ്യതക്ക് നേരെയുയരുന്ന വെല്ലുവിളിയാണ് സുരേന്ദ്രന്റെ ആരോപണം. മന്ത്രിക്കെതിരെ നിരോധിത തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണം എത്ര കഴമ്പില്ലാത്തതാണെങ്കിലും അതിനതിന്റേതായ ഗൗരവസ്വഭാവം കൈവരുന്നത് സ്വാഭാവികമാണ്. ബിജെപി നേതാക്കള്‍ നിരന്തരമായി തീവ്രവാദ ആരോപണങ്ങളുന്നയിക്കുകയും അധിക്ഷേപം നടത്തുകയും ചെയ്യുമ്പോള്‍ എന്തുകൊണ്ടാണ് നിയമനടപടികള്‍ക്ക് മുതിരാതെ സിപിഎമ്മുകാര്‍ ഓടിയൊളിക്കുന്നതെന്ന് ബല്‍റാം ചോദിച്ചു.

വിടി ബല്‍റാം പറഞ്ഞത്: ”പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഭീകരവാദത്തിന്റെ പേരില്‍ ഈ രാജ്യത്ത് നിരോധിക്കപ്പെട്ട ഒരു സംഘടനയാണ്. ആ സംഘടനയുമായി സംസ്ഥാനത്തെ ഒരു മന്ത്രിക്ക് ബന്ധമുണ്ടെന്നാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡണ്ട് ആരോപണമുന്നയിക്കുന്നത്. വസ്തുതാപരമായി നോക്കുമ്പോള്‍ വിശ്വാസയോഗ്യമല്ലെങ്കിലും ഒരു ആരോപണമെന്ന നിലയില്‍ ഇത് ഗുരുതരമായ ഒന്നാണ്. ആരോപണ വിധേയനായ വ്യക്തിക്ക് മാത്രമല്ല, സംസ്ഥാന ഭരണകൂടത്തിന്റെ തന്നെ വിശ്വാസ്യതക്ക് നേരെയുയരുന്ന വെല്ലുവിളിയാണ് ഇത്. കാരണം ക്രമസമാധാനപാലനം ഒരു സംസ്ഥാന വിഷയമാണ്. ആഭ്യന്തര വകുപ്പ് നേരിട്ട് കൈകാര്യം ചെയ്യുന്ന സംസ്ഥാന മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു കൂടിയായ പ്രമുഖ മന്ത്രിക്കെതിരെ നിരോധിത തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണം എത്ര കഴമ്പില്ലാത്തതാണെങ്കിലും അതിനതിന്റേതായ ഗൗരവസ്വഭാവം കൈവരുന്നത് സ്വാഭാവികമാണ്.”

”നേരത്തേ എല്‍ഡിഎഫ് പക്ഷത്തുള്ള കെ.ടി.ജലീല്‍ എംഎല്‍എക്ക് നേരെ ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനും തീവ്രവാദ ആരോപണം ഉന്നയിച്ചിരുന്നു. അതിനെതിരെ നിയമ നടപടിയൊന്നും വേണ്ട എന്നായിരുന്നു ജലീലിന്റെ തീരുമാനം. മന്ത്രിമാരും എംഎല്‍എമാരുമടക്കമുള്ള സിപിഎം നേതാക്കള്‍ക്കെതിരെ ബിജെപി നേതാക്കള്‍ ഇങ്ങനെ നിരന്തരമായി തീവ്രവാദ ആരോപണങ്ങളുന്നയിക്കുകയും അധിക്ഷേപം നടത്തുകയും ചെയ്യുമ്പോള്‍ എന്തുകൊണ്ടാണ് നിയമനടപടികള്‍ക്ക് മുതിരാതെ സിപിഎമ്മുകാര്‍ ഓടിയൊളിക്കുന്നത്?”

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റി യോഗം ഇന്ന്

0
മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റി യോഗം ഇന്ന്. പിഎംശ്രീയിൽ സർക്കാരിനൊപ്പം...

ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരായ സമൂഹമാധ്യമ പോസ്റ്റ് : രാജൻ ജോസഫിനെ റിമാൻഡ് ചെയ്ത് കോടതി

0
അടൂർ : ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവിക്കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ...

വിഴിഞ്ഞം ​ഗേറ്റ് വേ തുറക്കുന്നു ; ഓ​ഗസ്റ്റ് 18ന് കരമാർ​ഗം ചരക്കുനീക്കം തുടങ്ങിയേക്കും ;...

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ തുറക്കുന്നു. കരമാർഗമുള്ള ചരക്ക് നീക്കം ആഗസ്റ്റ്...

ഒരാൾ രാജ്യത്തെ പൗരനാണോയെന്ന് തീരുമാനിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനില്ല : സുപ്രീം കോടതി

0
ദില്ലി: പൗരത്വത്തിൽ സംശയമുള്ള വോട്ടർമാരെ വോട്ട്പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ്...