Thursday, May 8, 2025 9:21 am

സംസ്ഥാന മന്ത്രിമാര്‍ക്കുള്ള ത്രിദിന ഭരണ പരിശീലന പരിപാടി ഇന്ന് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന മന്ത്രിമാര്‍ക്കുള്ള ത്രിദിന ഭരണ പരിശീലന പരിപാടി ഇന്ന് തുടങ്ങും. രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ഐ എം ജിയില്‍ പത്ത് സെഷനായിട്ടാണ് പരിപാടി.

സോഷ്യല്‍ മീഡിയയിലെ കെണിയും സാദ്ധ്യതകളുമുള്‍പ്പടെയുള്ള നിരവധി വിഷയങ്ങളെക്കുറിച്ച്‌ ക്ലാസുകള്‍ ഉണ്ടാകും.ഭരണസംവിധാനത്തെക്കുറിച്ച്‌ കൂടുതല്‍ അറിയുക, ദുരന്തവേളകളില്‍ നേതൃത്വം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍, മന്ത്രിയെന്ന ടീം ലീഡര്‍ തുടങ്ങിയ സെഷനുകളാണ് ആദ്യ ദിനം.

ഭരണസംവിധാനത്തെക്കുറിച്ച്‌ മുന്‍ കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖര്‍ വിശദീകരിക്കും. ഐക്യരാഷ്ട്ര സംഘടന ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി ദുരന്തനിവാരണ വേളകളിലെ വെല്ലുവിളികളെക്കുറിച്ച്‌ മന്ത്രിമാരോട് സംസാരിക്കും. ടീമിനെ നയിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളെക്കുറിച്ച്‌ ഐ ഐ എം മുന്‍ പ്രൊഫസറും മാനേജീരിയല്‍ കമ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റുമായ പ്രൊഫ. മാത്തുക്കുട്ടി എം മോനിപ്പള്ളി ആശയവിനിമയം നടത്തും.

നാളെ രാവിലെ ആദ്യ സെഷനില്‍ പദ്ധതികള്‍ നടപ്പാക്കുന്നതിലെ വെല്ലുവിളികളെക്കുറിച്ച്‌ നീതി ആയോഗ് സി ഇ ഒ അമിതാഭ് കാന്ത് സംസാരിക്കും. ശേഷം മന്ത്രിമാരുടെ ഉയര്‍ന്ന പ്രകടനം സംബന്ധിച്ച്‌ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി ഷിബുലാല്‍ ഓണ്‍ലൈനില്‍ സംവദിക്കും. ഫണ്ടിംഗ് ഏജന്‍സികളെക്കുറിച്ചും പദ്ധതി ഘടനകളെക്കുറിച്ചും ലോകബാങ്ക് മുഖ്യ മൂല്യനിര്‍ണയ വിദഗ്ദ്ധയും സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ ജെന്‍ഡര്‍ ഉപദേശകയുമായ ഡോ.ഗീതാ ഗോപാല്‍ സംസാരിക്കും. മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ ഐഎംജി ഡയറക്ടര്‍ കെ.ജയകുമാര്‍ വിശദീകരിക്കും.

ഇ – ഗവേണന്‍സിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ബുധനാഴ്ച രാവിലെ നടക്കുന്ന സെഷനില്‍ കേരള യൂണിവേഴ്സിറ്റി ഒഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി വൈസ് ചാന്‍സലര്‍ ഡോ.സജി ഗോപിനാഥ് സംസാരിക്കും. മികച്ച ഫലം ലഭിക്കുന്നതിന് പ്രചോദനത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച്‌ കേന്ദ്ര മുന്‍ സെക്രട്ടറി അനില്‍ സ്വരൂപ് സംവദിക്കും. സോഷ്യല്‍ മീഡിയയിലെ അപകടങ്ങളും പുതിയ സാദ്ധ്യതകളും എന്ന വിഷയത്തെക്കുറിച്ച്‌ സിറ്റിസണ്‍ ഡിജിറ്റല്‍ ഫൗണ്ടേഷന്‍ സ്ഥാപകരായ നിധി സുധനും വിജേഷ് റാമും അവതരിപ്പിക്കുന്ന സെഷനോടെ പരിശീലന പരിപാടി സമാപിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിരവധി കഞ്ചാവ് കേസിലെ പ്രതി വീണ്ടും കഞ്ചാവുമായി പിടിയില്‍

0
പത്തനംതിട്ട : നിരവധി കഞ്ചാവ് കേസിലെ പ്രതി വീണ്ടും കഞ്ചാവുമായി...

നിയന്ത്രണ രേഖയിൽ പാകിസ്താന്റെ ഷെല്ലാക്രമണം രൂക്ഷം

0
ശ്രീന​ഗർ : പാകിസ്താനുമായുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യം അതീവ ജാഗ്രതയിൽ....

ഉറിയിലും വെടിനിർത്തൽ കരാർ ലംഘനം നടന്നതായി റിപ്പോർട്ട്

0
ദില്ലി : ഉറിയിലും വെടിനിർത്തൽ കരാർ ലംഘനം നടന്നതായി റിപ്പോർട്ട്. എൻ...

പാക് സൈനിക വാഹനം തകര്‍ത്ത് ബലൂച് ലിബറേഷന്‍ ആര്‍മി ; 12 സൈനികര്‍ മരിച്ചു

0
കറാച്ചി : പാകിസ്താനിലെ 9 ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യംവച്ചുള്ള ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന്...