നിയമലംഘനങ്ങൾക്ക് ഹജ്ജ്, ഉംറ മന്ത്രാലയം രണ്ട് ഉംറ കമ്പനികളെ സസ്‌പെൻഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

റിയാദ് : സൗദി ടൂറിസം മന്ത്രാലയത്തിന്‍റെ ലൈസൻസില്ലാത്ത താമസകേന്ദ്രങ്ങളിൽ തീർഥാടകരെ പാർപ്പിച്ചതുൾപ്പെടെയുള്ള നിയമലംഘനങ്ങൾക്ക് ഹജ്ജ്, ഉംറ മന്ത്രാലയം രണ്ട് ഉംറ കമ്പനികളെ സസ്‌പെൻഡ് ചെയ്തു. തീർഥാടകരുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന ഗുരുതരമായ നിയമലംഘനമായാണ് മന്ത്രാലയം ഇതിനെ കണക്കാക്കുന്നത്. രണ്ട് കമ്പനികൾക്കെതിരെയും നിയമനടപടി സ്വീകരിക്കുകയും പ്രവർത്തനം താൽക്കാലികമായി തടയുകയും ചെയ്തു. തീർഥാടകർക്ക് അവരുടെ പൂർണ അവകാശങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണിത്.

ഉയർന്ന നിലവാരത്തിലും പ്രഫഷനലിസത്തിലും തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ഹജ്ജ് മന്ത്രാലയം ഊന്നൽ നൽകുന്നു. തീർഥാടകരോടുള്ള കരാർ ബാധ്യതകളുടെ അവഗണനയോ ലംഘനമോ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. അംഗീകൃത ചട്ടങ്ങളും നിർദേശങ്ങളും പൂർണമായും പാലിക്കേണ്ടതിന്റെയും നിർദിഷ്ട സമയക്രമങ്ങൾക്കനുസൃതമായി സേവനങ്ങൾ നൽകേണ്ടതിന്റെയും ആവശ്യകത എല്ലാ ഉംറ കമ്പനികളോടും സ്ഥാപനങ്ങളോടു ഹജ്ജ് ഉംറ മന്ത്രാലയം ഊന്നിപ്പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...