Wednesday, May 14, 2025 1:53 pm

കേരളത്തിലെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ : കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് തേടി

For full experience, Download our mobile application:
Get it on Google Play

ദില്ലി : എൻഐഎ പരിശോധനയ്ക്കും നേതാക്കളുടെ അറസ്റ്റിനും പിന്നാലെ കേരളത്തിൽ നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കേന്ദ്രം റിപ്പോർട്ട് തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് പരക്കെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.

മുഖംമൂടിയും ഹെൽമറ്റും ധരിച്ചെത്തിയ ഹർത്താൽ അനുകൂലികൾ പലയിടത്തും കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും സ്ഥാപനങ്ങളും ആക്രമിക്കുന്ന സ്ഥിതിയാണ് ഹർത്താൽ ദിനത്തിലുണ്ടായത്. സമരക്കാർ  70 കെഎസ്ആര്‍ടിസി ബസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തുവെന്നാണ് സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. സ്വകാര്യ വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ ആക്രമണമുണ്ടായി. കണ്ണൂരിൽ രണ്ടിടത്ത് ബോംബേറുണ്ടായി.

കല്യാശേരിയിൽ ബോംബുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകൻ പിടിയിലായി.ചാവക്കാട് ആംബുലിസിന് നേരെയും കല്ലെറിഞ്ഞു. കല്ലേറിലും ബോംബേറിലും 15 പേര്‍ക്ക് പരിക്കേറ്റു. കൊല്ലം പള്ളിമുക്കിൽ അക്രമികള്‍  പോലീസുകാരെ ബൈക്കിടിച്ചു വീഴ്ത്തി. 127 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ആക്രമണമുണ്ടാക്കിയതിൽ അറസ്റ്റിലായത്. 229 പേരെ കരുതൽ തടങ്കലിലാക്കി. 57 കേസുകളെടുത്തുവെന്നുമാണ് സർക്കാർ പുറത്തുവിട്ട കണക്ക്.

രാജ്യത്ത് വിവിധയിടങ്ങളിൽനിന്ന് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളെ ചോദ്യം ചെയ്യുന്നത് ദില്ലി എൻഐഎ ആസ്ഥാനത്ത് തുടരുകയാണ്. ഇന്നലെ 8 മണിക്കൂറിലധികമാണ് പ്രതികളെ ചോദ്യം ചെയ്തത്. റെയ്ഡിൽ  പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. തിങ്കളാഴ്ച പിഎഫ്ഐ നേതാക്കളെ വീണ്ടും കോടതിയിൽ ഹാജരാക്കും. അതിനിടെ എൻഐഎ പരിശോധനയ്ക്കും നേതാക്കളുടെ അറസ്റ്റിനും പിന്നാലെ കേരളത്തിൽ നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കേന്ദ്രം റിപ്പോർട്ട് തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലപ്പുറത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ മർദ്ദനം

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ മർദ്ദനം. മലപ്പുറം കിഴിശേരി കാഞ്ഞിരം...

കേ​ര​ള തീ​ര​ത്ത് വീ​ണ്ടും ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പ്

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പ്. ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ളാ...

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഭി​ന്ന​ശേ​ഷിക്കാ​രി​യായ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി ; 53കാ​ര​ന് മൂ​ന്ന് ജീ​വ​പ​ര്യ​ന്തം ത​ട​വ്

0
ചെ​റു​തോ​ണി : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഭി​ന്ന​ശേ​ഷിക്കാ​രി​യെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ 53കാ​ര​ന് മൂ​ന്ന്...

നഴ്‌സിങ് പ്രവേശനത്തിൽ സ്വന്തമായി പ്രവേശനം നടത്താനുള്ള തീരുമാനത്തിൽ മാനേജ്‌മെന്റുകൾ

0
തിരുവനന്തപുരം: നഴ്‌സിങ് പ്രവേശനത്തിൽ സർക്കാരുമായി ഉടക്കി സ്വകാര്യ മാനേജ്‌മെന്റുകൾ. എല്ലാ സീറ്റുകളിലും...