കാമുകിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച യുവാവിന് കഠിനതടവ്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കാമുകിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച യുവാവിന് കടുത്ത ശിക്ഷയുമായി കോടതി. മട്ടാഞ്ചേരി സ്വദേശിയും നാല്‍പ്പത്തിയാറുകാരനുമായ ക്ലമന്‍റിനാണ് പോക്സോ കോടതി ജീവപര്യന്തം തടവിനും 10 വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും വിധിച്ചത്. 15 വയസുള്ള സഹോദരിയെ അമ്മയുടെ കാമുകന്‍ പീഡിപ്പിക്കുന്നത് പുറത്തുപറയാനൊരുങ്ങിയ 12 വയസുകാരിയെ മര്‍ദ്ദിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. രണ്ടു കേസിലുമായി 36 വർഷം കഠിന തടവും ജീവപര്യന്തവുമാണു പ്രതി അനുഭവിക്കേണ്ടതെങ്കിലും 36 വർഷത്തെ തടവ് ഒരുമിച്ച് 10 വർഷം അനുഭവിച്ചാൽ മതിയാകും.

ഇളയകുട്ടിയെ ഉപദ്രവിച്ച കുറ്റങ്ങൾക്ക് അടക്കം ലഭിച്ച 10 വർഷം കഠിനതടവാണ് പ്രതി ആദ്യം അനുഭവിക്കേണ്ടത്. ഇളയ പെണ്‍കുട്ടിയാണ് പീഡനവിവരം അധ്യാപകരോട് പറഞ്ഞത്. അതുവഴിയാണ് പീഡനവിവരം പോലീസ് അറിയുന്നത്. കോടതി ചുമത്തിയ പിഴത്തുക കുറ്റകൃത്യത്തിന് ഇരയായ പെൺകുട്ടികൾക്കു നൽകണം. മരട് പോലീസാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പോക്സോ കോടതി ജഡ്ജി കെ.സോമനാണു പ്രതിക്കു ശിക്ഷ വിധിച്ചത്.

സമാനമായ സംഭവത്തില്‍ പതിനൊന്ന് വയസ്സുകാരിയായ മകള്‍ക്ക് അശ്ലീല ചിത്രങ്ങള്‍ കാണിച്ചുകൊടുക്കുകയും സ്വകാര്യഭാഗത്ത് സ്പര്‍ശിക്കുകയും ചെയ്ത പിതാവിനെ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. തൃശൂര്‍ സ്വദേശിയാണ് അറസ്റ്റിലായത്. പ്രതിയുടെ മൊബൈൽ ഫോണിൽ പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ നിരവധി അശ്ലീല വീഡിയോകൾ ഡൌൺലോഡ് ചെയ്തിട്ടുള്ളതായി കണ്ടെത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...