ആലപ്പുഴ: ആലപ്പുഴയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പത്താം ക്ലാസുകാരനെ കുത്തിക്കൊലപ്പെടുത്തി. പടയണിവട്ടം സ്വദേശി അഭിമന്യുവാണ് മരിച്ചത്.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിനിടെ ഉണ്ടായ പ്രശ്നങ്ങളാണ് അഭിമന്യുവിന്റെ മരണത്തില്‍ കലാശിച്ചത് എന്നാണ് സൂചന. അതിന്റെ തുടര്‍ച്ചയായി ഇന്നലെ ഉത്സവത്തിനിടെ വഴക്കുണ്ടാകുകയായിരുന്നു. നാല് പേരടങ്ങുന്ന സംഘമാണ് അഭിമന്യൂവിനെ കുത്തിയത്. ആക്രമണത്തില്‍ മറ്റു രണ്ടു പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്‌എസ് ആണെന്നാരോപിച്ച് സിപിഎം രംഗത്തെത്തിയിട്ടുണ്ട്.