നാലാം ക്ലാസ് വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ചതിന് പിന്നാലെ പീഡനദൃശ്യം പുറത്ത് ; വയോധികന്‍ അറസ്റ്റിലായി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : നാലാം ക്ലാസ് വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ചതിന് പിന്നാലെ പീഡനത്തിന് ഇരയാകുന്ന ദൃശ്യം പുറത്ത്. സംഭവത്തില്‍ വയോധികന്‍ അറസ്റ്റിലായി. തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിച്ച 78കാരനാണ് അറസ്റ്റിലായത്. പ്രതി മൂന്നു മാസം മുമ്പ് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് കാണാനായിടയായ ചില യുവാക്കളാണ് ദൃശ്യം മൊബൈലില്‍ പകര്‍ത്തിയത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടി പാമ്പുകടിയേറ്റ് മരിച്ചതിന് പിന്നാലെ പീഡനത്തിന് ഇരയാകുന്ന ദൃശ്യം സമൂഹമാധ്യമങ്ങള്‍ വഴി യുവാക്കള്‍ പ്രചരിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതിനും പ്രചരിപ്പിച്ചതിനും യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച 78കാരനെക്കുറിച്ച്‌ വിവരം ലഭിച്ചത്. തുടര്‍ന്നാണ് വയോധികനെ പോലീസ് പിടികൂടിയത്. അഞ്ച് വയസാകുന്നതിന് മുമ്പ് മാതാപിതാക്കള്‍ മരിച്ച പെണ്‍കുട്ടി ഒരു ബന്ധുവിന്റെ വീട്ടില്‍നിന്നാണ് വളര്‍ന്നത്. ഈ വീടിന് സമീപത്തുള്ള വയോധികനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി പാമ്പ് കടിയേറ്റ് മരിച്ചത്. പെണ്‍കുട്ടിയുടെ കര്‍മങ്ങളെല്ലാം കഴിഞ്ഞ ശേഷം ഗ്രാമത്തിലെ ചില യുവാക്കള്‍ ബലാല്‍സംഗ ദൃശ്യങ്ങള്‍ പരസ്പരം പങ്കുവച്ചു. മറ്റൊരു ഗ്രാമത്തില്‍ നിന്ന് ഇവിടേക്ക് മൂന്ന് മാസം മുമ്പ് എത്തിയ യുവാവാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വീഡിയോയില്‍ വയോധികന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നത് കാണാം. കുട്ടി ഇയാളെ ബലമായി പിടിച്ച്‌ തള്ളാന്‍ ശ്രമിക്കുന്നുമുണ്ട്. പക്ഷേ മരണകാരണം പാമ്പ് ക‍ടിയേറ്റത് തന്നെയയാണെന്ന് പോലീസ് പറയുന്നു. 5 യുവാക്കളെ പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. യുവാക്കള്‍ വീഡിയോ കാട്ടി വയോധികനെ ഭീഷണിപ്പെടുത്തിയതായും പോലീസ് സംശയിക്കുന്നുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...