ബത്തേരി: കേരളത്തില്‍ വീണ്ടും പനിമരണം. മേപ്പാടി മെഡിക്കല്‍ കോളേജില്‍ പനി ബാധിച്ച് ചികിത്സയിലിരുന്ന 12കാരന്‍ മരിച്ചു. ഡങ്കിപ്പനി മൂലമാണ് മരണമെന്ന് റിപ്പോര്‍ട്ട്. ഒന്നാംമൈല്‍ വടക്കേതില്‍ അബൂബക്കര്‍ – ഷാദിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് അഹനസ് (12) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10.30 ഓടെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം. പനിയെ തുടര്‍ന്ന് അഹനസ് തിങ്കളാഴ്ച താലൂക്ക് ആശുപത്രിയില്‍ എത്തി ചികിത്സതേടി മടങ്ങിയിരുന്നു. വീണ്ടും പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
പനി ബാധിച്ച് ചികിത്സയിലിരുന്ന 12കാരന്‍ മരിച്ചു
RECENT NEWS
Advertisment