മുംബൈ : കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 11കാരന്‍ മരിച്ചു. മയൂര്‍ ഷാഹു ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ജനുവരി 28 ന് സുഹൃത്തുക്കളോടൊപ്പം പാര്‍ഡി പ്രദേശത്തെ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് പട്ടം പറത്തുന്നതിനിടെയാണ് അപകടം നടന്നതെന്ന് പോലീസ് പറഞ്ഞു. പട്ടത്തിന്റെ ചരട് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ വീഴുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പോലീസ് വ്യക്തമാക്കി.
കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 11കാരന്‍ മരിച്ചു
RECENT NEWS
Advertisment