റോഡരികില്‍ സ്യൂട്ട്‌കെയ്‌സില്‍ അടച്ചനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുപ്പൂര്‍ : റോഡരികില്‍ സ്യൂട്ട്‌കെയ്‌സില്‍ അടച്ചനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. 25 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ധാരാപുരം റോഡില്‍ പൊല്ലികാളിപാളയത്തിന് സമീപം പുതുതായി നിര്‍മ്മിച്ച നാലുവരിപ്പാതയോട് ചേര്‍ന്നുള്ള അഴുക്കുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുക്കുചാലില്‍ രക്തക്കറയോടു കൂടിയ സ്യൂട്ട്‌കെയ്‌സ് കിടക്കുന്നത് കണ്ട നാട്ടുകാരാണ് തിരുപ്പൂര്‍ റൂറല്‍ പോലീസിനെ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി സ്യൂട്ട്‌കെയ്‌സ് പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് ഉ്‌ദ്യോഗസ്ഥര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിജെപി കൗൺസിലർ സുഗതനെതിരെ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് 19 കേസുകൾ

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ വാഴോട്ടുകോണം ബിജെപി കൗൺസിലർ സുഗതനെതിരെ പോലീസ് രജിസ്റ്റർ...

ബിനോയ് വിശ്വത്തിന്‍റെ ‘അവതാര’ പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്

0
തിരുവനന്തപുരം: സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ 'അവതാര'...

പൊന്മുടി എക്കോ ടൂറിസം കേന്ദ്രം തിങ്കളാഴ്ച (ജൂൺ 15) തുറക്കും

0
തിരുവനന്തപുരം: പൊന്മുടി എക്കോ ടൂറിസം കേന്ദ്രം തിങ്കളാഴ്ച (ജൂൺ 15) തുറക്കും....

അപകടത്തിൽ കൈവിരൽ നഷ്ടമായ യുവാവിന് കാലിലെ വിരൽ വെച്ചുപിടിപ്പിച്ചു ; ചലനശേഷി വീണ്ടെടുത്ത് രോഗി

0
കോഴിക്കോട് : ആറ് മാസം മുൻപുണ്ടായ വാഹനാപകടത്തിൽ കൈവിരൽ നഷ്ടപ്പെട്ട് ജീവിതം...