ഇടുക്കി ഡാമില്‍ ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന : ഇടുക്കി ഡാമില്‍ ഓട്ടോ ഡ്രൈവറെ മീന്‍ വലയില്‍ കാല്‍കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന വെള്ളയാംകുടി മൂങ്ങാമാക്കല്‍ ബിനോയ് തോമസിനെയാണ് (45) ജലാശയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച്ച വൈകീട്ട് അഞ്ചുമണിയോടെ സ്വരാജ് ചന്ദ്രന്‍ സിറ്റിക്ക് സമീപം ജലാശയത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കട്ടപ്പനയില്‍ നിന്നും അഗ്നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

മൃതദേഹം പുറത്തെടുക്കുമ്പോള്‍ കാലുകള്‍ മീന്‍ പിടിയ്ക്കാന്‍ ഉപയോഗിക്കുന്ന വലയില്‍ കുടുങ്ങിയ നിലയിലായിരുന്നു. ഇയാളുടെ ഓട്ടോറിക്ഷയും സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഉടുത്തിരുന്ന വസ്ത്രങ്ങള്‍ വാഹനത്തിലുണ്ടായിരുന്നതിനാല്‍ കുളിക്കാനിറങ്ങിയപ്പോഴാകാം അപകടം സംഭവിച്ചത് എന്നാണ് നിഗമനം. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബിന്‍സിയാണ് ഭാര്യ. മക്കള്‍ : ആല്‍ബിന്‍, അലന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....